Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.ബി.എസ്.ഇ 12ാം ക്ലാസ് പുനർ മൂല്യനിർണയം; അപേക്ഷകൾ ഇന്നുമുതൽ സമർപ്പിക്കാം

text_fields
bookmark_border
cbse
cancel

ന്യൂഡൽഹി: വിവാദങ്ങൾക്കു പിന്നാലെ, സി.ബി.എസ്.ഇ 12ാം ക്ലാസ് ബോർഡ് പരീക്ഷയുടെ ഉത്തരക്കടലാസ് പുനർ മൂല്യനിർണയത്തിന് ഇന്ന് മുതൽ അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കാനുള്ള ഔദ്യോഗിക വെബ്സൈറ്റ് തയ്യാറായിട്ടുണ്ടെന്ന് സി.ബി.എസ്.ഇ അറിയിച്ചു.

മേയ് 29ന് ആരംഭിക്കാൻ തീരുമാനിച്ചിരുന്ന ‘പോസ്റ്റ്-റിസൾട്ട് ആക്ടിവിറ്റീസ്’ പോർട്ടലാണ് സാങ്കേതിക സൗകര്യങ്ങൾ വർധിപ്പിച്ച് ജൂൺ ഒന്നിലേക്ക് മാറ്റിയത്. വിദ്യാർഥികൾക്ക് സുതാര്യവും തടസ്സമില്ലാത്തതുമായ സേവനം ലഭ്യമാക്കാൻ സൈബർ വിദഗ്ധരും സർക്കാരിൽ നിന്നും ഐ.ഐ.ടി വിദഗ്ധരും ഇതിനായി പ്രയത്നിക്കുന്നുണ്ടെന്നും സി.ബി.എസ്.ഇ അറിയിച്ചു.

ഉത്തരക്കടലാസുകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ അപേക്ഷിച്ചു വാങ്ങിയ വിദ്യാർഥികൾക്ക് മാത്രമേ പുനർ മൂല്യനിർണയത്തിന് അപേക്ഷിക്കാനാകൂ. മുഴുവൻ ഉത്തരക്കടലാസും പൊതുവായി പുനഃപരിശോധിക്കുന്നതിനു പകരം, തൃപ്തികരമല്ലാത്ത പ്രത്യേക ചോദ്യങ്ങൾക്ക് മാത്രമായി ഒബ്ജക്ഷനുകൾ ഉന്നയിക്കാം.

വെബ്‌സൈറ്റിൽ ലഭ്യമായ ഔദ്യോഗിക മാർക്കിങ് സ്കീമുമായി തങ്ങളുടെ ഉത്തരങ്ങൾ താരതമ്യം ചെയ്ത ശേഷം കൃത്യമായ കാരണങ്ങൾ സഹിതം അപേക്ഷ സമർപ്പിക്കണം. ഈ അപേക്ഷകൾ പിന്നീട് അതത് വിഷയങ്ങളിലെ വിദഗ്ധർ വീണ്ടും പരിശോധിക്കുകയും മാർക്കിൽ മാറ്റമുണ്ടെങ്കിൽ അത് വിദ്യാർഥികളെ അറിയിക്കുകയും ചെയ്യും.

ഉത്തരക്കടലാസിന്റെ പകർപ്പിനായി മേയ് 26 വരെ 4,04,319 അപേക്ഷകളാണ് സി.ബി.എസ്.ഇക്ക് ലഭിച്ചത്. 11,31,961 ഉത്തരക്കടലാസുകൾക്കാണ് വിദ്യാർഥികൾ അപേക്ഷ സമർപ്പിച്ചത്. അപേക്ഷ സമർപ്പിക്കുന്നതിനെക്കുറിച്ചോ മറ്റ് സംശയങ്ങളോ ഉള്ളവർക്ക് 1800 118004 എന്ന സി.ബി.എസ്.ഇ ടെലി-കൗൺസലിങ് ഹെൽപ് ലൈൻ നമ്പറിലോ resultcbse2026@cbseshiksha.in എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CBSE Class 12th Revaluation; Applications can be submitted from today
Next Story