Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.ബി.എസ്.ഇ പന്ത്രണ്ടാംക്ലാസ് പുനർമൂല്യനിർണ്ണയം: ഉത്തരപേപ്പറിന്‍റെ പകർപ്പിനായുള്ള അപേക്ഷ സമയം നീട്ടി

text_fields
bookmark_border
നാളെ അർധരാത്രി വരെയാണ് അപേക്ഷാസമയം നീട്ടിയത്
CBSE
cancel

ന്യൂഡൽഹി: സി.ബി.എസ്.ഇ പന്ത്രണ്ടാംക്ലാസ് പുനർമൂല്യനിർണ്ണയത്തിനായി ഉത്തരപേപ്പറിന്‍റെ പകർപ്പ് ലഭിക്കാനുള്ള അപേക്ഷ നീട്ടി. നാളെ അർധരാത്രി വരെയാണ് അപേക്ഷാസമയം നീട്ടിയത്. പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം ഇടപ്പെട്ടതിന് പിന്നാലെയാണ് നടപടി.

നിലവിൽ ചില സാങ്കേതികപ്രശ്നങ്ങൾകൂടി നിലനിൽക്കുന്നുണ്ട്. ഇത് പരിഹരിക്കാനുള്ള നടപടികളുടെ ഭാഗമായി പ്രധാനപ്പെട്ട ഐ.ഐ.ടികളിൽ നിന്നുള്ള വിദഗ്ധരുടെ സമിതി രൂപീകരിച്ചിട്ടുണ്ട്. സി.ബി.എസ്.ഇയെ സഹായിക്കുന്ന തരത്തിലുള്ള നടപടികൾ വിദഗ്ധ സമിതി സ്വീകരിക്കാനുള്ള നിർദേശമാണ് ഇപ്പോൾ കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം നൽകിയിട്ടുള്ളത്. ഇതോടൊപ്പം പേയ്മെന്‍റ് ഗേറ്റ്‍വേയുമായി ബന്ധപ്പെട്ട് നാല് പൊതുമേഖല ബാങ്കുകളോട് സഹായം തേടിയിട്ടുണ്ട്. വിദ്യാർഥികൾക്ക് അപേക്ഷ സമർപ്പിക്കാനുള്ള സമയം തികഞ്ഞില്ല എന്ന പരാതിയെ തുടർന്നാണ് വീണ്ടും സമയം നീട്ടിയത്. വെബ്സൈറ്റിന്‍റെ പ്രവർത്തനത്തെ പറ്റിയും ചില വിദ്യാർഥികൾ പരാതി ഉന്നയിച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CBSE Class 12 Revaluation: Application Deadline Extended to Obtain Copy of Answer Sheet
Next Story