Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസി.ബി.എസ്​.ഇ പരീക്ഷാ...

സി.ബി.എസ്​.ഇ പരീക്ഷാ തീയതികൾ നാളെ പ്രഖ്യാപിക്കുമെന്ന്​ മന്ത്രി; നീട്ടിവെക്കണമെന്ന്​ വിദ്യാർഥികളും രക്ഷിതാക്കളും

text_fields
bookmark_border
സി.ബി.എസ്​.ഇ പരീക്ഷാ തീയതികൾ നാളെ പ്രഖ്യാപിക്കുമെന്ന്​ മന്ത്രി; നീട്ടിവെക്കണമെന്ന്​ വിദ്യാർഥികളും രക്ഷിതാക്കളും
cancel

ന്യൂഡൽഹി: സി.ബി.എസ്​.ഇ പത്ത്​, 12 ക്ലാസുകളിലെ പരീക്ഷാ തീയതികൾ ഡിസംബർ 31ന് ത​െൻറ ഒൗദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ പ്രഖ്യാപിക്കുമെന്ന്​ ​കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ അറിയിച്ചു. നാളെ വൈകുന്നേരം ആറ്​ മണിയോടെ ട്വിറ്ററിൽ പങ്കുവെക്കുന്ന തത്സമയ വെബിനാറിലൂടെയായിരിക്കും പ്രഖ്യാപനം. വിദ്യാർത്ഥികൾക്ക് ഓരോ പരീക്ഷയുടെയും തീയതിയും സമയവും cbse.nic.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാകും. ഇതിനോടൊപ്പം പരീക്ഷയ്ക്കായുള്ള നിർദ്ദേശങ്ങളും ലഭിച്ചേക്കും.

എന്നാൽ, പൊഖ്രിയാലി​െൻറ ട്വീറ്റിന്​ താഴെ സി.ബി.എസ്​.ഇ പരീക്ഷ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കളും വിദ്യാർഥികളുമടക്കമുള്ള​ നൂറുകണക്കിനാളുകളാണ്​ രംഗത്തെത്തിയിരിക്കുന്നത്​. കുട്ടികൾക്ക്​ ലഭിച്ച ഒാൺലൈൻ ക്ലാസുകൾ ഫലപ്രദമായില്ലെന്നും സിലബസുകൾ തീർന്നിട്ടില്ലെന്നുമടക്കമുള്ള പരാതികളാണ്​ ഉയരുന്നത്​. പത്താം തരത്തിലുള്ള കുട്ടികളെ വിജയിപ്പിച്ച്​ വിടണമെന്നും പ്രാക്​ടിക്കൽ പരീക്ഷകൾ മാത്രമായി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടവരുമുണ്ട്​.

അതേസമയം, കോവിഡ്​ സാഹചര്യത്തെ തുടർന്ന്​ തുടർന്ന് സ്​കൂളുകൾ തുറന്ന്​ പ്രവർത്തിക്കാത്തതിനാൽ സിലബസ് വെട്ടിക്കുറച്ചാണ് ഇത്തവണ പരീക്ഷകൾ നടത്തുന്നത്. പുതുക്കിയ സിലബസ് സംബന്ധിച്ച വിവരങ്ങൾ http://cbseacademic.nic.in/Revisedcurriculam എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSE Board ExamCBSE Exam Dates
News Summary - CBSE Board Exam Dates To Be Announced Tomorrow
Next Story