ന്യൂഡൽഹി: സി.ബി.എസ്.ഇ ബോർഡ് പരീക്ഷകളുടെ തീയതി ഈ മാസം 31ന് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാൽ. അദ്ദേഹത്തിെൻറ ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യമറിയിച്ചത്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പരീക്ഷകളുണ്ടാവില്ലെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഓൺലൈൻ പരീക്ഷകൾ പ്രായോഗികമല്ലാത്തതിനാൽ പരീക്ഷകൾ ഓഫ്‌ലൈനിൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കേരളത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ മാർച്ച് 17 മുതൽ തുടങ്ങും. എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസുകൾ ജനുവരി നാല് മുതൽ ആരംഭിക്കാനും വിദ്യാഭ്യാസ വകുപ്പപ് തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കോളജുകളും ജനുവരി നാല് മുതൽ ആരംഭിക്കും.