Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസി.ബി.എസ്​.ഇ 10ാം...

സി.ബി.എസ്​.ഇ 10ാം ക്ലാസ്​: 91.1% ; ഭാ​വ​ന ശി​വ​ദാ​സി​ന്​ ഒ​ന്നാം റാ​ങ്ക്​

text_fields
bookmark_border
bhavana-and-adheena
cancel
camera_alt?????? ??????? ????? ???? ??. ???????, ?????? ??????? ????? ?????? ????? ??????

ന്യൂ​ഡ​ൽ​ഹി: സി.​ബി.​എ​സ്.​ഇ 10ാം ക്ലാ​സ്​ പരീക്ഷയിൽ 91.1 ശ​ത​മാ​നം പേ​ർ ഉ​പ​രി​പ​ഠ​ന​ത്തി​ന്​ യോ​ഗ്യ​ത നേ​ടി. 500 ൽ 499 ​മാ​ർ​ക്ക്​ നേ​ടി രാജ്യത്ത്​ ഒ​ന്നാ​മ​തെ​ത്തിയ 13 പേരിൽ പാലക്കാട്​ സ്വദേശി ഭാ​വ​ന എ​ൻ. ശി​വ​ദാ​സ്​ ഉൾപ്പെ ട്ടത്​ സം​സ്​​ഥാ​ന​ത്തി​​ന്​ അ​ഭി​മാ​ന​മാ​യി. 498 മാ​ർ​ക്ക്​ ല​ഭി​ച്ച 24 വി​ദ്യാ​ർ​ഥി​ക​ൾ ര​ണ്ടാം റാ​ങ്കും 497 മാ ​ർ​ക്ക്​ നേ​ടി​യ 58 വി​ദ്യാ​ർ​ഥി​ക​ൾ മൂ​ന്നാം റാ​ങ്കും ക​ര​സ്​​ഥ​മാ​ക്കി.

പാ​ല​ക്കാ​ട്​ ‘ല​ക്ഷ്​​മ​ണ’​യ ി​ൽ ഡോ. ​ന​വീ​ൻ ശി​വ​ദാ​സി​​െൻറ മ​ക​ളാ​യ​ ഭാ​വ​ന പാ​ല​ക്കാ​ട് കൊ​പ്പം ല​യ​ണ്‍സ് സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​യാ​ ണ്. സോ​ഷ്യ​ല്‍ സ​യ​ൻ​സ​സി​ലാ​ണ് ഒ​രു മാ​ര്‍ക്ക് ന​ഷ്​​ട​മാ​യ​ത്.
തി​രു​വ​ന​ന്ത​പു​ര​മാ​ണ്​ ഏ​റ്റ​വും ക ൂ​ടു​ത​ൽ വി​ജ​യ​ശ​ത​മാ​നം നേ​ടി​യ മേ​ഖ​ല (99.85 ശ​ത​മാ​നം). ചെ​ന്നൈ (99 ശ​ത​മാ​നം), അ​ജ്​​മീ​ർ (95.89) എ​ന്നീ മേ​ഖ​ല​ക​ളാ ​ണ്​ ര​ണ്ടും മൂ​ന്നും സ്​​ഥാ​ന​ത്തു​ള്ള​ത്. കേ​ര​ള​ത്തി​ൽ​നി​ന്ന്​ കോ​ഴി​ക്കോ​ട് സി​ൽ​വ​ർ ഹി​ൽ​സ്​ പ​ബ്ല ി​ക്​ സ്​​കൂ​ളിലെ അ​ഥീന എ​ൽ​സ റോ​യി , തൃശൂർ ‍നാട്ടിക തൃപ്രയാർ ലെമർ പബ്ലിക് സ്കൂളിലെ എ.എൻ. സ​ൽ​മ, തൃശൂർ വരന്തരപ് പിള്ളി മുപ്ലിയം വിമല്‍ ജ്യോതി സെന്‍ട്രല്‍ സ്കൂളിലെ സിറിന്‍ക്‌സ സേവ്യർ എ​ന്നി​വ​ർ ര​ണ്ടാം റാ​ങ്ക്​ നേ​ടി.

< p>കോട്ടയം മാങ്ങാനം മാർ ബസേലിയോസ് പബ്ലിക് സ്കൂളിലെ എലിസബത്ത് ജേക്കബ്, തിരുവനന്തപുരം പട്ടം ആര്യ സെൻട്രൽ സ്കൂളിലെ എ. ഗോകുൽ നായർ, കൊച്ചി ഗിരിനഗർ ഭവൻസ് വിദ്യാമന്ദിറിലെ ഈഷ എ. പൈ, മലപ്പുറം അങ്ങാടിപ്പുറം സ​െൻറ്​ ജോസഫ് സ്കൂളിലെ അതുൽ വിജയ്, തൃശൂർ ചാലക്കുടി വിജയഗിരി സ്കൂളിലെ ഗാഥാ സുരേഷ് എ​ന്നി​വ​രാ​ണ്​ കേ​ര​ള​ത്തി​ൽ​നി​ന്ന്​ മൂ​ന്നാം റാ​ങ്ക്​ നേ​ടി​യ​വ​ർ.

2.25 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ 90 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലും 57,256 ​പേ​ർ 95 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ലും മാ​ർ​ക്ക്​ നേ​ടി. വി​ജ​യ​ത്തി​ൽ പെ​ൺ​കു​ട്ടി​ക​ൾ​ക്കാ​ണ്​ മു​ൻ​തൂ​ക്കം. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ​നി​ന്ന്​ വ്യ​ത്യ​സ്​​ത​മാ​യി നേ​ര​േ​ത്ത​യാ​ണ്​ ഇ​ത്ത​വ​ണ പ​രീ​ക്ഷ​ഫ​ലം.

സി.ബി.എസ്​.ഇ: ഡില്‍വിന്‍ പ്രിന്‍സിന് ഒന്നാം റാങ്ക്

DILWIN-PRINCE-first-rank--devamatha
ഡി​ല്‍വി​ന്‍ പ്രി​ന്‍സ്​

തൃ​ശൂ​ര്‍: സി.​ബി.​എ​സ്.​ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ല്‍ കേ​ള്‍വി ക്കു​റ​വു​ള്ള​വ​രു​ടെ വി​ഭാ​ഗ​ത്തി​ല്‍ അ​ഖി​ലേ​ന്ത്യാ ത​ല​ത്തി​ല്‍ ഒ​ന്നാം റാ​ങ്ക് ഡി​ല്‍വി​ന്‍ പ്രി​ന്‍സി​ന്. തൃ​ശൂ​ര്‍ ദേ​വ​മാ​ത സ്‌​കൂ​ൾ വി​ദ്യ​ര്‍ഥി​യാ​ണ്. 500ല്‍ 493 ​മാ​ര്‍ക്കാ​ണ് നേ​ടി​യ​ത്. സാ​മൂ​ഹ്യ​ശാ​സ്ത്ര​ത്തി​ല്‍ 100ല്‍ 100 ​മാ​ര്‍ക്കു​ണ്ട്. ഇം​ഗ്ലീ​ഷ് -99, മ​ല​യാ​ളം -97, ക​ണ​ക്ക് -98, സ​യ​ന്‍സ് -99 എ​ന്നി​ങ്ങ​നെ​യാ​ണ്​ ഡി​ൽ​വി​​​െൻറ മാ​ർ​ക്ക്.

തൃ​ശൂ​ർ കി​ഴ​ക്കും​പാ​ട്ടു​ക​ര സ​ര​യു അ​പ്പാ​ര്‍ട്മ​​െൻറി​ൽ താ​ണി​ക്ക​ല്‍ വീ​ട്ടി​ല്‍ പ്രി​ന്‍സ്-​പു​ഷ്പം ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. മാ​താ​പി​താ​ക്ക​ള്‍ തൃ​ശൂ​രി​ല്‍ മെ​ഡി​ക്ക​ല്‍ സാ​മ​ഗ്രി​ക​ളു​ടെ ബി​സി​ന​സ്​ ന​ട​ത്തു​ക​യാ​ണ്. സ​ഹോ​ദ​രി ഡോ​ണ പ്രി​ന്‍സ് അ​ക്കി​ക്കാ​വി​ല്‍ ഡ​​െൻറ​ൽ കോ​ള​ജി​ല്‍ മൂ​ന്നാം വ​ര്‍ഷ ബി.​ഡി.​എ​സ് വി​ദ്യ​ര്‍ഥി​യാ​ണ്.

മി​ക​ച്ച ചി​ത്ര​കാ​ര​ൻ കൂ​ടി​യാ​ണ് ഡി​ല്‍വി​ന്‍. സം​സ്ഥാ​ന, ജി​ല്ല സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ങ്ങ​ളി​ൽ നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ള്‍ നേ​ടി​യി​ട്ടു​ണ്ട്. വീ​ട്ടി​ല്‍ ചി​ത്രം വ​ര​ച്ച് പെ​യി​ൻ​റി​ങ് ചെ​യ്യു​ക​യാ​ണ് ഇ​ഷ്​​ട വി​നോ​ദം. ചി​ത്ര​ര​ച​ന​യി​ല്‍ രാ​ജ ര​വി​വ​ർ​മ പു​ര​സ്‌​കാ​രം നേ​ടി​യി​ട്ടു​ണ്ട്. ദേ​വ​മാ​ത​യി​ല്‍ സ​യ​ന്‍സ് ഗ്രൂ​പ്​ പ​ഠി​ച്ച​ശേ​ഷം എ​ന്‍ട്ര​ന്‍സ് എ​ഴു​തി എ​ൻ​ജി​നീ​യ​ര്‍ ആ​കാ​നാ​ണ് മോ​ഹം.

ചെ​റു​പ്പ​ത്തി​ല്‍ പ​നി വ​ന്ന​താ​ണ് കേ​ള്‍വി​ക്കു​റ​വു​ണ്ടാ​കാ​ൻ കാ​ര​ണം. പ​ഠ​ന​ത്തി​ന് എ​ല്ലാ ദി​വ​സ​വും ചെ​ല​വ​ഴി​ക്കി​ല്ല. പ​ഠി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ എ​ഴു​തി ഓ​ർ​മ​യി​ല്‍ വെ​ക്കും. സ​മ​യ​നി​ഷ്ഠ, ഭ​ക്തി എ​ന്നി​വ​യാ​ണ് വി​ജ​യ ര​ഹ​സ്യം. വാ​യ​ന വ​ള​രെ ഇ​ഷ്​​ട​മാ​ണ്.

ഭാവന ശിവദാസ് കേരളത്തി​​​െൻറ സംഭാവന

പാ​ല​ക്കാ​ട്​: സി.​ബി.​എ​സ്.​ഇ പ​ത്താം​ത​രം ​പ​രീ​ക്ഷ​ഫ​ലം പു​റ​ത്തു​വ​ന്ന​പ്പോ​ൾ മു​ത​ൽ പാ​ല​ക്കാ​ട്​ ‘ല​ക്ഷ്​​മ​ണ’​യി​ൽ ഉ​ത്സ​വ​പ്ര​തീ​തി​യാ​ണ്. സി.​ബി.​എ​സ്.​ഇ പ​ത്താം​ത​രം പ​രീ​ക്ഷ​യി​ൽ രാ​ജ്യ​ത്തു​​ത​ന്നെ ഉ​യ​ർ​ന്ന മാ​ര്‍ക്ക് നേ​ടി​യ പ​തി​മൂ​ന്ന്​ മി​ടു​ക്ക​രി​ലൊ​രാ​ളാ​യ ഭാ​വ​ന എ​ന്‍. ശി​വ​ദാ​സ് ഈ ​വീ​ടി​​​െൻറ സം​ഭാ​വ​ന​യാ​ണ്.

പാ​ല​ക്കാ​ട്ടു​കാ​ർ​ക്ക്​ പ​രി​ചി​ത​നാ​യ ഡോ. ​ന​വീ​ൻ ശി​വ​ദാ​സി​​​െൻറ മ​ക​ളാ​യ ഭാ​വ​ന അ​ച്ഛ​നും അ​മ്മ​ക്കു​മൊ​പ്പ​മി​രു​ന്ന്​ പ​ഠ​ന​വി​ശേ​ഷ​ങ്ങ​ളും ആ​ഗ്ര​ഹ​ങ്ങ​ളും പ​ങ്കു​വെ​ച്ചു. അ​ച്ഛ​നെ​പ്പോ​ലെ ഡോ​ക്​​ട​റാ​കാ​നാ​ണോ ആ​ഗ്ര​ഹ​മെ​ന്ന ചോ​ദ്യ​ത്തി​ന്​ മാ​താ​പി​താ​ക്ക​ളെ ഏ​റു​ക​ണ്ണി​ട്ട്​​ നോ​ക്കി ഭാ​വ​ന പ​റ​ഞ്ഞു- ‘എ​നി​ക്ക്​ എ​ൻ​ജി​നീ​യ​റാ​വാ​നാ​ണ്​ ആ​ഗ്ര​ഹം’. ചെ​റു​പ്പം മു​ത​ൽ ഹൃ​ദ​യ​ത്തോ​ട്​ ചേ​ർ​ത്തു​വെ​ക്കു​ന്ന മോ​ഹം.

സി.​ബി.​എ​സ്.​ഇ പ​ത്താം​ക്ലാ​സ് പ​രീ​ക്ഷ​യി​ല്‍ 500ല്‍ 499 ​മാ​ര്‍ക്കാ​ണ്​ പാ​ല​ക്കാ​ട് കൊ​പ്പം ല​യ​ണ്‍സ് സ്‌​കൂ​ളി​ലെ ഈ ​വി​ദ്യാ​ർ​ഥി​നി നേ​ടി​യ​ത്. രാ​ജ്യ​ത്താ​കെ 13 വി​ദ്യാ​ര്‍ഥി​ക​ളാ​ണ് 500ല്‍ 499 ​മാ​ര്‍ക്കോ​ടെ ഒ​ന്നാം​സ്ഥാ​നം പ​ങ്കി​ട്ട​ത്. സോ​ഷ്യ​ല്‍ സ​യ​ന്‍സി​ലാ​ണ് ഭാ​വ​ന​ക്ക് ഒ​രു മാ​ര്‍ക്ക് ന​ഷ്​​ട​മാ​യ​ത്. പാ​ല​ക്കാ​ട് കു​ന്ന​ത്തൂ​ര്‍മേ​ട് പൊ​ലീ​സ് സ്​​േ​റ്റ​ഷ​ന് എ​തി​ര്‍വ​ശ​ത്താ​ണ്​ വീ​ട്. ദീ​പ്തി​യാ​ണ്​ മാ​താ​വ്. മി​ക​ച്ച പി​ന്തു​ണ​യാ​ണ് അ​ധ്യാ​പ​ക​രി​ല്‍നി​ന്നും​ പ്രി​ന്‍സി​പ്പ​ൽ ശോ​ഭ അ​ജി​ത്തി​ല്‍നി​ന്നും ല​ഭി​ച്ച​തെ​ന്നും ഭാ​വ​ന പ​റ​ഞ്ഞു.

സര്‍ക്കാര്‍ ഹോമുകളിലെ വിദ്യാർഥികള്‍ക്ക് മികച്ച വിജയം

തി​രു​വ​ന​ന്ത​പു​രം: എ​സ്.​എ​സ്.​എ​ല്‍.​സി പ​രീ​ക്ഷ​യി​ല്‍ വ​നി​ത ശി​ശു വി​ക​സ​ന വ​കു​പ്പി​ന് കീ​ഴി​ലു​ള്ള 15 ജു​വ​ൈ​ന​ല്‍ ജ​സ്​​റ്റി​സ് സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ദ്യാ​ര്‍ഥി​ക​ള്‍ മി​ക​ച്ച വി​ജ​യം നേ​ടി. പ​രീ​ക്ഷ​യെ​ഴു​തി​യ 80 വി​ദ്യാ​ര്‍ഥി​ക​ളി​ല്‍ 75 പേ​രും വി​ജ​യി​ച്ചു.

തി​രു​വ​ന​ന്ത​പു​രം പൂ​ജ​പ്പു​ര ഗ​വ. ബോ​യ്‌​സ് ചി​ല്‍ഡ്ര​ന്‍സ് ഹോം, ​കോ​ട്ട​യം ഗ​വ. ബോ​യ്‌​സ് ചി​ല്‍ഡ്ര​ന്‍സ് ഹോം, ​പ​ത്ത​നം​തി​ട്ട ഗ​വ. ബോ​യ്‌​സ് ചി​ല്‍ഡ്ര​ന്‍സ് ഹോം, ​ആ​ല​പ്പു​ഴ മാ​യി​ത്ത​റ ഗ​വ. ഗേ​ള്‍സ് ചി​ല്‍ഡ്ര​ന്‍സ് ഹോം, ​എ​റ​ണാ​കു​ളം കാ​ക്ക​നാ​ട് ഗ​വ. ഗേ​ള്‍സ് ചി​ല്‍ഡ്ര​ന്‍സ് ഹോം, ​പാ​ല​ക്കാ​ട് ഗ​വ. ബോ​യ്‌​സ് ചി​ല്‍ഡ്ര​ന്‍സ് ഹോം, ​മ​ല​പ്പു​റം ഗ​വ. ബോ​യ്‌​സ് ചി​ല്‍ഡ്ര​ന്‍സ് ഹോം, ​കോ​ഴി​ക്കോ​ട് ഗ​വ. ബോ​യ്‌​സ് ചി​ല്‍ഡ്ര​ന്‍സ് ഹോം, ​ക​ണ്ണൂ​ര്‍ ത​ല​ശ്ശേ​രി ഗ​വ. ബോ​യ്‌​സ് ചി​ല്‍ഡ്ര​ന്‍സ് ഹോം, ​ക​ണ്ണൂ​ര്‍ ത​ല​ശ്ശേ​രി ഗ​വ. ഗേ​ള്‍സ് ചി​ല്‍ഡ്ര​ന്‍സ് ഹോം, ​കാ​സ​ര്‍കോ​ട്​ ഗ​വ. ബോ​യ്‌​സ് സ്‌​പെ​ഷ​ല്‍ ചി​ല്‍ഡ്ര​ന്‍സ് ഹോം ​എ​ന്നീ ഹോ​മു​ക​ളി​ലെ മു​ഴു​വ​ന്‍ വി​ദ്യാ​ര്‍ഥി​ക​ളും വി​ജ​യി​ച്ചു.

സി.ബി.എസ്​.ഇ: മികച്ച ഫലവുമായി കേന്ദ്രീയ വിദ്യാലയങ്ങൾ

ന്യൂ​ഡ​ൽ​ഹി: ഈ ​വ​ർ​ഷ​ത്തെ സി.​ബി.​എ​സ്.​ഇ 10ാം ക്ലാ​സ്​ പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യ​വു​മാ​യി കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ൾ. ഇ​ത്ത​വ​ണ പ​രീ​ക്ഷ​യെ​ഴു​തി​യ 99.47 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ളെ വി​ജ​യി​പ്പി​ച്ചാ​ണ്​ കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ൾ ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്. കേ​ന്ദ്ര സ​ർ​ക്കാ​റി​നു​ കീ​ഴി​ലു​ള്ള ജ​വ​ഹ​ർ ന​വോ​ദ​യ വി​ദ്യാ​ല​യ​ങ്ങ​ളും 98.57 ശ​ത​മാ​നം വി​ജ​യം​ കാ​ഴ്​​ച​വെ​ച്ചു. അ​തേ​സ​മ​യം, സ്വ​കാ​ര്യ സ്​​കൂ​ളു​ക​ളു​ടെ വി​ജ​യ ശ​ത​മാ​നം 94.15 ആ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsCBSE ResultTenth resultEducation News
News Summary - CBSE 10th Result - Education News
Next Story