സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 86.7 %
text_fieldsന്യൂഡൽഹി: സെൻട്രൽ ബോർഡ് ഒാഫ് സെക്കൻഡറി എജുക്കേഷൻ (സി.ബി.എസ്.ഇ) 10ാം ക്ലാസ് പരീക്ഷഫലം പ്രഖ്യാപിച്ചു. 86.7 ശതമാനം പേർ ഉന്നത പഠനത്തിന് യോഗ്യത നേടി.
രാജ്യത്തെ നാലു പേർ ഉന്നത മാർക്കായ 500ൽ 499 മാർക്ക് നേടി. ശ്രീലക്ഷ്മി ജി. (ഭവൻസ് വിദ്യാലയം, കൊച്ചി), പ്രാഖർ മിത്തൽ (ഡി.പി.എസ്, ഗുർഗാവ്), റിംസിം അഗർവാൾ (ആർ.പി. പബ്ലിക് സ്കൂൾ, ബിജ്നോർ), നന്ദിനി ഗാർഗ് (സ്കോട്ടിഷ് ഇന്‍റർനാഷണൽ സ്കൂൾ, ഷാംലി) എന്നിവരാണിവർ.
ശതമാന കണക്കിൽ വിജയിച്ചവരിൽ പെൺകുട്ടികളാണ് മുന്നിൽ. 88.67 ശതമാനം. 85.32 ശതമാനം ആൺകുട്ടികളും വിജയിച്ചു. 27476 വിദ്യാർഥികൾ 95 ശതമാനവും 131493 വിദ്യാർഥികൾ 90 ശതമാനവും മാർക്ക് നേടി. തിരുവനന്തപുരം-99.60%, ചെന്നൈ-97.37%, അജ്മീർ-91.86% എന്നിവയാണ് ഏറ്റവും കൂടുതൽ വിജയശതമാനം നേടിയ റീജിയണനുകൾ.
വിദ്യാർഥികൾക്ക് റോൾ നമ്പർ ഉപയോഗിച്ച് cbseresults.nic.in, cbse.nic.in, results.nic.in എന്നീ വെബ്സൈറ്റിലൂടെ ഫലമറിയാം. സ്മാർട്ട് ഫോണുകളിലെ ‘ഉമാങ്’ മൊബൈൽ ആപ്ലിക്കേഷൻ വഴിയും ഫലം ലഭ്യമാകും. ഡൽഹിയിലെ വിദ്യാർഥികൾക്ക് 24300699 എന്ന നമ്പറിൽനിന്നും മറ്റുള്ളവർക്ക് 011-24300699 എന്ന നമ്പറിലും ഫലം ലഭിക്കും. ഇൗ വർഷം 10, പ്ലസ് ടു ക്ലാസുകളിലായി 28 ലക്ഷം വിദ്യാർഥികളാണ് പരീക്ഷെയഴുതിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
