Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഗൾഫ്​ രാജ്യങ്ങളിൽ...

ഗൾഫ്​ രാജ്യങ്ങളിൽ സി.ബി.എസ്​.ഇ 10, 12 പരീക്ഷ മാറ്റി

text_fields
bookmark_border
cbse
cancel

ദുബൈ: പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തിൽ ഗൾഫ്​ രാജ്യങ്ങളിൽ മാർച്ച്​ രണ്ടിന്​ നടക്കേണ്ടിയിരുന്ന 10, 12 ക്ലാസ്​ പരീക്ഷ മാറ്റിവെച്ച്​ സെൻട്രൽ ബോർഡ്​ ഓഫ്​ സെക്കൻഡറി എജുക്കേഷൻ (സി.ബി.എസ്​.ഇ). യു.എ.ഇ, ബഹ്​റൈൻ, കുവൈത്ത്​, ഒമാൻ, ഖത്തർ, സൗദി അറേബ്യ, ഇറാൻ എന്നീ രാജ്യങ്ങളിലെ പരീക്ഷകളാണ്​ മാറ്റിവെച്ചത്​. പുതിയ പരീക്ഷ തീയതി പിന്നീട്​ പ്രഖ്യാപിക്കുമെന്നും സി.ബി.എസ്​.ഇ വാർത്ത കുറിപ്പിൽ വ്യക്​തമാക്കി.

സി.ബി.എസ്​.ഇ പുറത്തിറക്കിയ സർക്കുലർ

ഞായറാഴ്ച​ രാവിലെയാണ്​ ഇതു സംബന്ധിച്ച സർക്കുലർ സി.ബി.എസ്​.ഇ പുറത്തുവിട്ടത്​. മാർച്ച്​ മൂന്നിന്​ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാർച്ച്​ അഞ്ച്​ മുതൽ നടക്കേണ്ട പരീക്ഷകൾ സംബന്ധിച്ച്​ തീരുമാനമെടുക്കും. ഏറ്റവും പുതിയ വിവരങ്ങൾക്ക്​ വിദ്യാർഥികൾ അവരവരുടെ സ്കൂളുമായി ബന്ധപ്പെടണമെന്നും ഔദ്യോഗിക വിവരങ്ങൾ ശ്രദ്ധയോടെ പിന്തുടരണമെന്നും സി.ബി.എസ്​.ഇ കൺട്രോളർ ഓഫ്​ എക്സാമിനേഷൻസ്​ ഡോ. സന്യം ഭരത്വാജ്​ അഭ്യർഥിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSEcbse examgulf
News Summary - CBSE 10th and 12th exams postponed in Gulf countries
Next Story