സി.ബി.എസ്.ഇ 10,12 പരീക്ഷാ തീയതികളിൽ മാറ്റം
text_fieldsന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ (സി.ബി.എസ്.ഇ)2026 മാർച്ച് മൂന്നിന് നടത്താനിരുന്ന പരീക്ഷാതീയതികളിൽ മാറ്റം. പുതുക്കിയ പരീക്ഷ ഷെഡ്യൂൾ സി.ബി.എസ്.ഇ പുറത്തിറക്കി. സാങ്കേതിക കാരണങ്ങളാണ് പരീക്ഷകൾ മാറ്റിവെച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
10ാം ക്ലാസിലെ ടിബറ്റൻ, ജർമൻ, നാഷനൽ കേഡറ്റ് കോർപ്സ്, ഭോട്ടി, ബോഡോ, തങ്ഖുൽ, ജാപ്പനീസ്, ഭൂട്ടിയ, സ്പാനിഷ്, കശ്മീരി, മിസോ, ബഹാസ മലായു, എലമെന്റ്സ് ഓഫ് ബുക്ക് കീപ്പിങ് ആൻഡ് അക്കൗണ്ടൻസ് എന്നീ വിഷയങ്ങൾ ഇനി മാർച്ച് 11നാണ് നടക്കുക.
12ംാ ക്ലാസ് നിയമ പഠന പരീക്ഷ മാർച്ച് മൂന്നിനാണ് തീരുമാനിച്ചിരുന്നത്. അത് ഏപ്രിൽ 10ലേക്ക് മാറ്റി. ഇതൊഴികെ മറ്റ് പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം മാറ്റമില്ലാതെ നടക്കും. സ്കൂളുകൾ അവരുടെ ഇന്റേണൽ തീയതി ഷീറ്റുകൾ ഇതനുസരിച്ച് അപ്ഡേറ്റ് ചെയ്യണം. സി.ബി.എസ്.ഇ ബോർഡ് പരീക്ഷകൾ ഫെബ്രുവരി 17 ന് ആരംഭിക്കും. 10ാം ക്ലാസ് വിദ്യാർഥികൾക്ക് ആദ്യ ദിവസം മാത്തമാറ്റിക്സ് (സ്റ്റാൻഡേർഡ്, ബേസിക്) പരീക്ഷകളും പന്ത്രണ്ടാം ക്ലാസിന് ബയോടെക്നോളജി, എന്റർപ്രണർഷിപ്പ്, ഷോർട്ട്ഹാൻഡ് (ഇംഗ്ലീഷ്), ഷോർട്ട്ഹാൻഡ് (ഹിന്ദി) പരീക്ഷകളും നടക്കും.
ബോർഡ് പരീക്ഷകൾ 2026 ഫെബ്രുവരി 17നാണ് തുടങ്ങുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

