സി.​ബി.​എ​സ്.​ഇ 10ാം ത​രം ക​ണ​ക്കി​ന്​ ഇ​നി ര​ണ്ട്​ ത​രം ചോ​ദ്യ​പേ​പ്പ​ർ

23:24 PM
11/01/2019
EXAM-kerala news

ന്യൂ​​ഡ​​ൽ​​ഹി: ഗ​​ണി​​ത​​ശാ​​സ്​​​ത്രം ക​​ഠി​​ന​​മാ​​യി തോ​​ന്നു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക്​ ഒ​​രു കൈ ​​സ​​ഹാ​​യ​​വു​​മാ​​യി സി.​​ബി.​​എ​​സ്.​​ഇ ബോ​​ർ​​ഡ്. 10ാം ത​​ര​​ത്തി​​ൽ പ​​ഠി​​ക്കു​​ന്ന​​വ​​രി​​ൽ ക​​ണ​​ക്ക്​ പ്ര​​യാ​​സ​​മു​​ള്ള വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യി ബോ​​ർ​​ഡ്​ എ​​ളു​​പ്പ​​മു​​ള്ള ’ഇൗ​​സി​​യ​​ർ ലെ​​വ​​ൽ’ അ​​ഥ​​വാ ബേ​​സി​​ക്​ ലെ​​വ​​ൽ ചോ​​ദ്യ​​പേ​​പ്പ​​ർ കൂ​​ടി ത​​യാ​​റാ​​ക്കു​​ന്നു. ഇ​​നി മു​​ത​​ൽ പൊ​​തു​​പ​​രീ​​ക്ഷ​​ക്ക്​ ക​​ണ​​ക്കി​​ന്​ ‘മാ​​ത്ത​​മാ​​റ്റി​​ക്​​​സ്​ സ്​​​റ്റാ​​ൻ​​ഡേ​​ർ​​ഡ്​’ എ​​ന്ന സാ​​ധാ​​ര​​ണ ചോ​​ദ്യ​​പേ​​പ്പ​​റും ‘മാ​​ത്ത​​മാ​​റ്റി​​ക്​​​സ്​ ബേ​​സി​​ക്​’ എ​​ന്ന എ​​ളു​​പ്പ​​മു​​ള്ള പേ​​പ്പ​​റു​​മു​​ണ്ടാ​​വും. ഇ​​തി​​ൽ ഏ​​​ത്​ വേ​​ണ​െ​​മ​​ങ്കി​​ലും വി​​ദ്യാ​​ർ​​ഥി​​ക്ക്​ ​ തെ​​ര​​ഞ്ഞെ​​ടു​​ക്കാം. 

എ​​ന്നാ​​ൽ, സാ​​ധാ​​ര​​ണ ചോ​​ദ്യ​​പേ​​പ്പ​​ർ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന​​വ​​ർ​​ക്ക്​ ഏ​​ത്​ വി​​ഷ​​യ​​ത്തി​​ലും തു​​ട​​ർ​​പ​​ഠ​​നം ന​​ട​​ത്താ​​മെ​​ങ്കി​​ൽ എ​​ളു​​പ്പം ചോ​​ദ്യ​​ങ്ങ​​ളു​​ള്ള പേ​​പ്പ​​ർ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന​​വ​​ർ​​ക്ക്​ ക​​ണ​​ക്ക്​ പ്ര​​ധാ​​ന​​വി​​ഷ​​യ​​മ​​ല്ലാ​​ത്ത സി​​ല​​ബ​​സി​​ൽ മാ​​ത്ര​​മേ തു​​ട​​ർ​​ന്ന്​ പ​​ഠി​​ക്കാ​​നാ​​വൂ. ആ​​ദ്യ പൊ​​തു​​പ​​രീ​​ക്ഷ​​യെ നേ​​രി​​ടു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക്​ അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന മാ​​ന​​സി​​ക സ​​മ്മ​​ർ​​ദം കു​​റ​​ക്കു​​ന്ന​​തി​െ​ൻ​റ ഭാ​​ഗ​​മാ​​യാ​​ണ്​ പ​​രി​​ഷ്​​​കാ​​രം. ര​​ണ്ട്​ ചോ​​ദ്യ​​പേ​​പ്പ​​റു​​ക​​ളും നി​​ല​​വി​​ലു​​ള്ള സി​​ല​​ബ​​സി​െ​ൻ​റ അ​​ടി​​സ്​​​ഥാ​​ന​​ത്തി​​ലാ​​യി​​രി​​ക്കും ത​​യാ​​റാ​​ക്കു​​ക. 

പ​​രി​​​ഷ​​യോ​​ട​​നു​​ബ​​ന്ധി​​ച്ച്​ ​ബ​​ന്ധ​​പ്പെ​​ട്ട സ്​​​കൂ​​ളു​​ക​​ൾ ബോ​​ർ​​ഡി​െ​ൻ​റ വെ​​ബ്​​​സൈ​​റ്റി​​ൽ ഒാ​​ൺ​​ലൈ​​നാ​​യി പ​​രീ​​ക്ഷ​​യെ​​ഴു​​തു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ പ​​ട്ടി​​ക സ​​മ​​ർ​​പ്പി​​ക്കു​​ന്ന​​തി​​ന്​ മു​​മ്പാ​​യി വി​​ദ്യാ​​ർ​​ഥി​​ക​​ൾ ഏ​​ത്​ പേ​​പ്പ​​ർ ഉ​​പ​​യോ​​ഗി​​ച്ചാ​​ണ്​ പ​​രീ​​ക്ഷ​​യെ​​ഴു​​തു​​ന്ന​​തെ​​ന്ന്​ വ്യ​​ക്ത​​മാ​​ക്ക​​ണം. മാ​​ത്ത​​മാ​​റ്റി​​ക്​​​സ്​ സ്​​​റ്റാ​​ൻ​​ഡേ​​ർ​​ഡ്​ പ​​രീ​​ക്ഷ​​യി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ടു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക്​ അ​​ടു​​ത്ത ത​​വ​​ണ  മാ​​ത്ത​​മാ​​റ്റി​​ക്​​​സ്​ ബേ​​സി​​ക് പേ​​പ്പ​​ർ ഉ​​പ​​യോ​​ഗി​​ച്ച്​ പ​​രീ​​ക്ഷ​​യെ​​​ഴു​​താ​​നും അ​​വ​​സ​​ര​​മു​​ണ്ട്. അ​​തു​​പോ​​ലെ മാ​​ത്ത​​മാ​​റ്റി​​ക്​​​സ്​ ബേ​​സി​​ക് പാ​​സാ​​യ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക്​ പി​​ന്നീ​​ട്​​ ക​​ണ​​ക്ക്​ പ്ര​​ധാ​​ന​​വി​​ഷ​​യ​​മാ​​യി തു​​ട​​ർ​​പ​​ഠ​​നം ന​​ട​​ത്ത​​ണ​​മെ​​ന്നു​​ണ്ടെ​​ങ്കി​​ൽ വീ​​ണ്ടും മാ​​ത്ത​​മാ​​റ്റി​​ക്​​​സ്​ സ്​​​റ്റാ​​ൻ​​ഡേ​​ർ​​ഡ്​ പേ​​പ്പ​​ർ ഉ​​പ​​യോ​​യി​​ച്ച്​ പ​​രീ​​ക്ഷ എ​​ഴു​​താ​​നാ​​വും. 

Loading...
COMMENTS