ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പത്താം ക്ളാസ്, പ്ളസ് ടു പരീക്ഷകള്‍ക്ക് ഇന്നുതുടക്കം. 8,86,506 വിദ്യാര്‍ഥികള്‍ പത്താംക്ളാസ് പരീക്ഷയും 10,98,981 പേര്‍ പ്ളസ് ടു പരീക്ഷയും എഴുതും. പത്താംക്ളാസ് പരീക്ഷയെഴുതുന്ന കുട്ടികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 15.73 ശതമാനം വര്‍ധിച്ചപ്പോള്‍ പ്ളസ് ടു എഴുതുന്നവരുടെ എണ്ണത്തില്‍ 2.82 ശതമാനമാണ് വര്‍ധിച്ചത്.
പത്താം ക്ളാസ് പരീക്ഷ 16,363 കേന്ദ്രങ്ങളിലും പ്ളസ് ടു പരീക്ഷ 10,678 കേന്ദ്രങ്ങളിലും നടക്കും. ഗള്‍ഫ് രാജ്യങ്ങളില്‍ 58 കേന്ദ്രങ്ങളും മറ്റ് രാജ്യങ്ങളില്‍ ആറ് കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്.