കാറ്റ് 2025 ഫലം പ്രഖ്യാപിച്ചു; 12 പേർക്ക് 100 പെർസൈന്റൽ
text_fieldsന്യൂഡൽഹി: 2025ലെ കാറ്റ്(കോമൺ അഡ്മിഷൻ ടെസ്റ്റ്) പരീക്ഷാഫലം പ്രഖ്യാപിച്ചു. 12 പേർ 100 പെർസൈന്റൽ വിജയം നേടി. 2.58 ലക്ഷം പേരാണ് കാറ്റ് പരീക്ഷ എഴുതിയത്. 26പേർക്ക് 99.99 പെർസൈന്റൽ സ്കോർ ലഭിച്ചു.
നിരവധി വിദ്യാർഥികൾ 99.8 പെർസൈന്റൽ സ്കോർ നേടി. കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആണ് ഫലം പ്രഖ്യാപിച്ചത്. ഡിസംബർ നാലിനാണ് കാറ്റ് 2025 പരീക്ഷ നടത്തിയത്.
പരീക്ഷ എഴുതിയവർക്ക് iimcat.ac.in എന്ന വെബ്സൈറ്റിൽ സ്കോർ പരിശോധിക്കാം. മികച്ച വിജയം നേടിയ 38പേരിൽ 32 പേർ ആൺകുട്ടികളാണ്. നാലുപേർ പെൺകുട്ടികളും.
ഇക്കുറി കാറ്റ് പരീക്ഷയിൽ ഏറ്റവും മികച്ച വിജയം നേടിയത് ആൺകുട്ടികളാണ്. 100 പെർസൈന്റൽ വിജയം നേടിയവരിൽ മൂന്നുപേർ ഡൽഹിയിലും രണ്ടുപേർ വീതം ഹരിയാന, ഗുജറാത്ത്, ഒരാൾ വീതം ഉത്തർപ്രദേശ്, കർണാടക, മഹാരാഷ്ട്ര, ഝാർഖണ്ഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.
കാറ്റിന് രജിസ്റ്റർ ചെയ്ത 2.95 അപേക്ഷകരിൽ 1.10 ലക്ഷം പേർ പെൺകുട്ടികളും 1.85 ലക്ഷം പേർ ആൺകുട്ടികളുമാണ്. അപേക്ഷകരിൽ ഒമ്പത് ട്രാൻസ്ജൻഡറുകളും ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

