കരിയർഗ്രാഫ് ഉയർത്താൻ എം.ജി.യു കാറ്റ് 2026
text_fieldsകടുത്ത മത്സരമുള്ള തൊഴിൽ ലോകത്ത് ബിരുദാനന്തര ബിരുദമുള്ളത് കരിയറിൽ വലിയൊരു കുതിച്ചുചാട്ടത്തിന് സഹായിക്കും. എന്നാൽ സാധാ കോളേജുകളിൽ പി.ജി ചെയ്യുന്നതും സർവകലാശാല ക്യാമ്പസ്സിൽ ചെയ്യുന്നതും തമ്മിൽ നല്ല വ്യത്യാസമുണ്ട്. മികച്ച അധ്യാപകർ, ലോകോത്തര നിലവാരമുള്ള ലബോറട്ടറികൾ, കൂറ്റൻ ലൈബ്രറി എന്നിവയ്ക്ക് പുറമെ വ്യത്യസ്ത നാടുകളിൽ നിന്നും വരുന്ന വിദ്യാർത്ഥികളുമായുള്ള ആശയവിനിമയം നിങ്ങളുടെ കാഴ്ചപ്പാടുകൾ തന്നെ മാറ്റും. ഗവേഷണം ആഗ്രഹിക്കുന്നവർക്ക് ഇതിലും മികച്ചൊരു ഇടം വേറെയില്ല.
അത്തരമൊരു കാമ്പസായ കോട്ടയം മഹാത്മാ ഗാന്ധി സർവകലാശാലയിൽ പഠിക്കാൻ താൽപര്യമുണ്ടെങ്കിൽ 2026-27 അധ്യയന വർഷത്തേക്കുള്ള എം.ജി സർവകലാശാല കോമൺ അഡ്മിഷൻ ടെസ്റ്റിന് (എം.ജി.യു കാറ്റ് 2026) ഇപ്പോൾ അപേക്ഷിക്കാം. എം.ജി ക്യാമ്പസിലേക്ക് കടക്കാനുള്ള താക്കോലാണ് ഈ പ്രവേശന പരീക്ഷ.
സർവകലാശാലയുടെ സ്വന്തം പഠന വകുപ്പുകളിലേക്കും ഇന്റർ സ്കൂൾ സെന്ററുകളിലേക്കുമുള്ള നേരിട്ടുള്ള പ്രവേശന പരീക്ഷയാണിത്.
പ്രധാന കോഴ്സുകൾ
- സയൻസ് പ്രോഗ്രാമുകൾ (എം.എസ് സി)
- ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്.
- ബയോസയൻസസ് (ബോട്ടണി, സുവോളജി, ബയോകെമിസ്ട്രി, ബയോടെക്നോളജി).
- കമ്പ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ), ഡാറ്റാ സയൻസ്.
- എൻവയോൺമെന്റൽ സയൻസ്
- സൈക്കോളജി.
- ആർട്സ് & ഹ്യുമാനിറ്റീസ് (എം.എ)
- ഇംഗ്ലീഷ് ഭാഷയും സാഹിത്യവും.
- മലയാളം.
- പൊളിറ്റിക്കൽ സയൻസ് & ഇന്റർനാഷണൽ റിലേഷൻസ്.
- ചരിത്രം.
- ഇക്കണോമിക്സ്.
പ്രൊഫഷനൽ, മറ്റ് പ്രോഗ്രാമുകൾ
- എം.ബി.എ
- എം.ടെക്
- എൽ.എൽ.എം
- ബി.ബി.എ എൽ.എൽ.ബി (ഇന്റഗ്രേറ്റഡ്)
- എം.എഡ്
താല്പര്യമുള്ള നാലു പ്രോഗ്രാമുകൾക്ക് വരെ ഒരാൾക്ക് ഒരേ അപേക്ഷയിൽ തന്നെ അപേക്ഷിക്കാൻ സാധിക്കും.
യോഗ്യതകൾ
ഓരോ കോഴ്സിനും പ്രോസ്പെക്ടസിൽ കൃത്യമായ യോഗ്യതകൾ പറഞ്ഞിട്ടുണ്ട്. എങ്കിലും അടിസ്ഥാനപരമായ മാനദണ്ഡങ്ങൾ താഴെ പറയുന്നവയാണ്.
ബിരുദാനന്തര ബിരുദങ്ങൾക്ക് ● ഡിഗ്രിക്ക് പഠിച്ച മെയിൻ സബ്ജക്റ്റുമായി ബന്ധപ്പെട്ട കോഴ്സുകൾക്കാണ് അപേക്ഷിക്കുന്നതെങ്കിൽ, ബിരുദതലത്തിൽ ചുരുങ്ങിയത് 50 ശതമാനം മാർക്ക് അല്ലെങ്കിൽ തത്തുല്യമായ സി.ജി.പി.എ ഗ്രേഡ് ഉണ്ടായിരിക്കണം.
അവസാന വർഷ വിദ്യാർത്ഥികൾ ● ഡിഗ്രി അവസാന വർഷ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. അഡ്മിഷൻ സമയത്ത് പാസ്സ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയാകും.
ബി.ബി.എ എൽ. എൽ.ബി (ഇന്റഗ്രേറ്റഡ്) ● പ്ലസ്ടു തലത്തിൽ ജനറൽ വിഭാഗത്തിന് 45 ശതമാനം മാർക്കും, പട്ടിക വിഭാഗത്തിന് 40 ശതമാനം മാർക്കുമാണ് കുറഞ്ഞ യോഗ്യത.
അപേക്ഷാ രീതി
പൂർണ്ണമായും cat.mgu.ac.in എന്ന പോർട്ടിലിലൂടെ ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ഫീസ് ഘടന
- ജനറൽ വിഭാഗത്തിന് ഒരു പ്രോഗ്രാമിന് 1200 രൂപ. ഒന്നിൽ കൂടുതൽ പ്രോഗ്രാമുകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ ആകെ 2400 രൂപ.
- പട്ടിക വിഭാഗത്തിന് ഒരു പ്രോഗ്രാമിന് 600 രൂപ. ഒന്നിൽ കൂടുതലാണെങ്കിൽ ആകെ 1200 രൂപ.
- വിദേശ വിദ്യാർത്ഥികൾക്ക്: 100 ഡോളർ.
സീറ്റ് സംവരണവും പ്രത്യേക ക്വാട്ടകളും
കേരള സർക്കാർ നിയമപ്രകാരം എസ്.സി, എസ്.ടി, ഒ.ബി.സി, ഇ. ഡബ്ല്യൂ.എസ്, ഭിന്നശേഷിക്കാർ എന്നിവർക്ക് സീറ്റുകളിൽ സംവരണമുണ്ട്.
അഖിലേന്ത്യ ഓപ്പൺ ക്വാട്ട : സാധാരണ സീറ്റുകൾക്ക് പുറമെ 20 ശതമാനം അധിക സീറ്റുകൾ ഇന്ത്യയിലെ ഏത് സംസ്ഥാനത്തുള്ളവർക്കും (കേരളത്തിലുള്ളവർക്കും) മെറിറ്റ് അടിസ്ഥാനത്തിൽ ലഭിക്കാൻ മാറ്റിവെച്ചിട്ടുണ്ട്. (എം.ബി.എ, എം.ടെക്, ബി.ബി.എ എൽ.എൽ.ബി തുടങ്ങിയ ചില പ്രൊഫഷണൽ കോഴ്സുകൾക്ക് ഇത് ബാധകമല്ല). വിദേശത്ത് നിന്നുള്ള വിദ്യാർത്ഥികൾക്ക് 25 ശതമാനം സീറ്റുകൾ അധികമായി അനുവദിച്ചിട്ടുണ്ട്.
പരീക്ഷാ ടിപ്പുകൾ
- സിലബസ് അറിയുക: അപേക്ഷിച്ച വിഷയത്തിന്റെ ബിരുദതല സിലബസ് ആയിരിക്കും പരീക്ഷയ്ക്ക് ചോദിക്കുക. ഇത് മനസ്സിലാക്കി പഠനം തുടങ്ങുക.
- മുൻവർഷ ചോദ്യങ്ങൾ: പഴയ ചോദ്യക്കടലാസുകൾ വർക്ക് ഔട്ട് ചെയ്തു നോക്കുന്നത്
- പൊതുവിജ്ഞാനം: ചില കോഴ്സുകളുടെ പരീക്ഷകളിൽ സബ്ജക്റ്റിന് പുറമെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം, ജ നറൽ നോളഡ്ജ്, കറന്റ് അഫയേഴ്സ്, ലോജിക്കൽ റീസണിങ് എന്നിവയും ഉണ്ടാകും. പത്രപാരായണം ശീല മാക്കുക.
അവസാന അപേക്ഷ തീയതി മാർച്ച് 19, അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ഏപ്രിൽ08 മുതൽ,പരീക്ഷ 2026 മെയ്-ജൂൺ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

