മെഡിക്കൽ പ്രവേശനം:  അഖിലേന്ത്യ ക്വോട്ടയിൽ പ്രവേശന നടപടി  19 മുതൽ; ആ​ദ്യ അ​ലോ​ട്ട്​​​മെൻറ്​ 27ന്​ 

  • കേ​ന്ദ്ര/​ക​ൽ​പി​ത സ​ർ​വ​ക​ലാ​ശാ​ല/ ഇ.​എ​സ്.​െ​എ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലേ​ക്കും അ​ലോ​ട്ട്​​​മെൻറ്​

10:47 AM
17/06/2019

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ/ ഡ​െൻറ​ൽ കോ​ള​ജു​ക​ളി​ലെ 15 ശ​ത​മാ​നം അ​ഖി​ലേ​ന്ത്യാ ക്വോ​ട്ട ഉ​ൾ​പ്പെ​ടെ ​സീ​റ്റു​ക​ളി​ൽ അ​േ​ലാ​ട്ട്​​​മ​െൻറി​നു​ള്ള വി​ജ്ഞാ​പ​ന​മാ​യി. ഡ​യ​റ​ക്​​ട​റേ​റ്റ്​ ജ​ന​റ​ൽ ഒാ​ഫ്​ ഹെ​ൽ​ത്ത്​ സ​ർ​വി​സ​സി​ന്​ കീ​ഴി​ലു​ള്ള മെ​ഡി​ക്ക​ൽ കൗ​ൺ​സ​ലി​ങ്​ ക​മ്മി​റ്റി​യാ​ണ്​ ഇൗ ​സീ​റ്റു​ക​ളി​ലേ​ക്ക്​ പ്ര​വേ​ശ​ന​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക. ക​ൽ​പി​ത സ​ർ​വ​ക​ലാ​ശാ​ല​ക​ൾ/ കേ​ന്ദ്ര​സ​ർ​വ​ക​ലാ​ശാ​ല​ക​ൾ/​ഇ.​എ​സ്.​െ​എ/ ആം​ഡ്​ ഫോ​ഴ്​​സ​സ്​ മെ​ഡി​ക്ക​ൽ കോ​ള​ജ്​ എ​ന്നി​വി​ട​ങ്ങ​ളി​ലെ മെ​ഡി​ക്ക​ൽ സീ​റ്റു​ക​ളി​ലേ​ക്കും ഇൗ ​ഘ​ട്ട​ത്തി​ൽ അ​ലോ​ട്ട്​​​മ​െൻറ്​ ന​ട​ത്തും. www.mcc.nic.inലൂ​ടെ​യാ​ണ്​ ര​ജി​സ്​​ട്രേ​ഷ​നും ചോ​യ്​​സ്​ ഫി​ല്ലി​ങ്ങും ഉ​ൾ​പ്പെ​ടെ​ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​ത്. 

സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ 15 ശ​ത​മാ​നം അ​ഖി​ലേ​ന്ത്യ ക്വോ​ട്ട സീ​റ്റു​ക​ളും ഇ​തോ​ടൊ​പ്പം നി​ക​ത്തും. 
ജൂ​ൺ 19 മു​ത​ൽ 24ന്​ ​വൈ​കീ​ട്ട്​ അ​ഞ്ചു വ​രെ ര​ജി​സ്​റ്റർ ചെയ്യാം. 25ന്​ ​ഉ​ച്ച​ക്ക്​ ര​ണ്ടു​ വ​രെ ഫീ​സ​ട​ക്കാം. 25ന്​ ​രാ​വി​ലെ 10​ മു​ത​ൽ വൈ​കീ​ട്ട്​ അ​ഞ്ചു വ​രെ ചോ​യ്​​സ്​ ഫി​ല്ലി​ങ്ങും ലോ​ക്കി​ങ്ങും ന​ട​ത്താം. 27ന്​ ​ആ​ദ്യ അ​ലോ​ട്ട്​​​മ​െൻറ്​ പ്ര​സി​ദ്ധീ​ക​രി​ക്കും. 28 മു​ത​ൽ ജൂ​ലൈ മൂ​ന്നു​ വ​രെ അ​ലോ​ട്ട്​​​മ​െൻറ്​ ല​ഭി​ച്ച സ്ഥാ​പ​ന​ങ്ങ​ളി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്യാ​ൻ സ​മ​യ​മു​ണ്ട്. ജൂ​ലൈ ആ​റു​ മു​ത​ൽ ര​ണ്ടാം​ഘ​ട്ടം ആ​രം​ഭി​ക്കും. ജൂ​ലൈ ആ​റു​ മു​ത​ൽ എ​ട്ടി​ന്​ വൈ​കീ​ട്ട്​ അ​ഞ്ചു​ വ​രെ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​ത്താം. ജൂ​ലൈ ഒ​മ്പ​തി​ന്​ ഉ​ച്ച​ക്ക്​ 12 വ​രെ ഫീ​സ​ട​ക്കാം. 

ഒ​മ്പ​തി​ന്​ രാ​വി​ലെ 10​ മു​ത​ൽ വൈ​കീ​ട്ട്​ അ​ഞ്ച്​ വ​രെ ചോ​യ്​​സ്​ ഫി​ല്ലി​ങ്​/​ലോ​ക്കി​ങ്​ ന​ട​ത്താം. ജൂ​ലൈ 12ന് ​ര​ണ്ടാം അ​േ​ലാ​ട്ട്​​​മ​െൻറ്​ പ്ര​സി​ദ്ധീ​ക​രി​ക്കും. 13 മു​ത​ൽ 22 വ​രെ അ​ലോ​ട്ട്​​​മ​െൻറ്​ ല​ഭി​ച്ച​വ​ർ കോ​ള​ജു​ക​ളി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​ണം. ര​ണ്ട്​ ​അ​ലോ​ട്ട്​​​മ​െൻറി​ന്​ ശേ​ഷം അ​ഖി​ലേ​ന്ത്യ ക്വോ​ട്ട​യി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ൾ സ്​​റ്റേ​റ്റ്​ ക്വോ​ട്ട​യി​ൽ നി​ക​ത്താ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക്​ ​ജൂ​ലൈ 23ന്​ ​കൈ​മാ​റും. കേ​ന്ദ്ര/​ക​ൽ​പി​ത സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക്​ കീ​ഴി​ലെ​യും ഇ.​എ​സ്.​െ​എ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ​യും ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക്​ ആ​ഗ​സ്​​റ്റ്​ 13 മു​ത​ൽ മോ​പ്​ അ​പ്​ കൗ​ൺ​സ​ലി​ങ്​ ന​ട​ത്തും. ഇ​തി​നാ​യു​ള്ള ര​ജി​സ്​​ട്രേ​ഷ​ൻ 13 മു​ത​ൽ 15ന്​ ​വൈ​കീ​ട്ട്​ അ​ഞ്ച്​ വ​രെ ന​ട​ത്താം. 

16ന്​ ​ഉ​ച്ച​ക്ക്​ ര​ണ്ട്​ വ​രെ ഫീ​സ​ട​ക്കാം. ആ​ഗ​സ്​​റ്റ്​ 16ന്​ ​രാ​വി​ലെ 10​ മു​ത​ൽ വൈ​കീ​ട്ട്​ അ​ഞ്ച്​ വ​രെ ചോ​യ്​​സ്​ ഫി​ല്ലി​ങ്/​ലോ​ക്കി​ങ്​ ന​ട​ത്താം. 18ന്​ ​അ​ലോ​ട്ട്​​​മ​െൻറ്​ പ്ര​സി​ദ്ധീ​ക​രി​ക്കും. ആ​ഗ​സ്​​റ്റ്​ 20 മു​ത​ൽ 26 വ​രെ അ​ലോ​ട്ട്​​​മ​െൻറ്​ ല​ഭി​ച്ച സ്ഥാ​പ​ന​ങ്ങ​ളി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്യാം. ഇ​തി​നു​ശേ​ഷം ഒ​ഴി​വു​ള്ള സീ​റ്റു​ക​ൾ മോ​പ്​ കൗ​ൺ​സ​ലി​ങ്ങി​നാ​യി ആ​ഗ​സ്​​റ്റ്​ 27ന്​ ​ക​ൽ​പി​ത/ കേ​ന്ദ്ര​സ​ർ​വ​ക​ലാ​ശാ​ല/ ഇ.​എ​സ്.​െ​എ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ​ക്ക്​ കൈ​മാ​റും. മെ​ഡി​ക്ക​ൽ കൗ​ൺ​സ​ലി​ങ്​ ക​മ്മി​റ്റി അ​ലോ​ട്ട്​​മ​െൻറ്​ ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ട്ടി​ക വെ​ബ്​​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

Loading...
COMMENTS