എം.എച്ച്.എ അഡ്മിനിസ്ട്രേഷൻ സർക്കാർ സീറ്റുകളിലേക്ക് അപേക്ഷിക്കാം
text_fieldsമാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (എം.എച്ച്.എ) പ്രോഗ്രാമിൽ സംസ്ഥാനത്തെ ഗവ. സീറ്റുകളിലേക്ക് അപേക്ഷിക്കാം. 2 വർഷം ദൈർഘ്യമുള്ള പ്രോഗ്രാമാണിത്. എല്ലാ സ്ഥാപനങ്ങളിലും 50% ഗവ. സീറ്റുകളുണ്ട്. സെപ്റ്റംബർ 18 വരെ അപേക്ഷിക്കാം.
അപേക്ഷാഫീസ്: 1200 രൂപ. 15 വരെ അടക്കാം. പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് 600 രൂപ. യോഗ്യത: എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, ബി.എസ്.എം.എസ്, ബി.യു.എം.എസ്, ബി.എസ്‍സി നഴ്സിങ്, ബി.ഫാം, ബി.എസ്‍സി ഇൻ അലൈഡ് ഹെൽത്ത് സയൻസസ് എന്നീ ബിരുദങ്ങളിലൊന്ന്, അല്ലെങ്കിൽ സയൻസ്, ആർട്സ്, കോമേഴ്സ്, ബിവോക്, നിയമം, എൻജിനീയറിങ്, മാനേജ്മെന്റ് എന്നിവയിലൊന്നിൽ ബിരുദം.
യോഗ്യത: കോഴ്സിന് 50 ശതമാനം മാർക്ക് വേണം. പട്ടികജാതി, പട്ടികവർഗ, ഭിന്നശേഷി, എസ്ഇബിസി വിഭാഗങ്ങൾക്ക് 5 ശതമാനം മാർക്ക് ഇളവ് ലഭിക്കും. പ്രായപരിധി ഇല്ല. ഗവ. സീറ്റുകളിൽ 50 ശതമാനം പ്രഫഷനൽ ബിരുദയോഗ്യത ഉള്ളവർക്കാണ്. 25 ശതമാനം സീറ്റ് സയൻസ് (ബി.സി.എ ഉൾപ്പെടെ) ബിരുദമുള്ളവർക്കും 25 ശതമാനം സീറ്റ് ആർട്സ്, കോമേഴ്സ്, മാനേജ്മെന്റ് യോഗ്യതയുള്ളവർക്കുമാണ്.
വിശദവിവരങ്ങൾക്ക്: www.lbscentre.kerala.gov.in
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

