Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡിജിറ്റൽ ജീവിതശൈലി മുതൽ കാലാവസ്ഥാ വ്യതിയാനം വരെ; മസ്തിഷ്കാരോഗ്യം പഠിക്കാൻ പുതിയ ഇൻസ്റ്റിറ്റ്യൂട്ടുമായി കേംബ്രിഡ്ജ്

text_fields
bookmark_border
Cambridge University
cancel

ലണ്ടൻ: ജീവിതശൈലിയിലെ മാറ്റങ്ങളും പരിസ്ഥിതി സാഹചര്യങ്ങളും മസ്തിഷ്ക ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് പഠിക്കാൻ പുതിയ ഇൻസ്റ്റിറ്റ്യൂട്ടുമായി കേംബ്രിഡ്ജ് സർവകലാശാല. കേംബ്രിഡ്ജ് മൈൻഡ് ആൻഡ് ബ്രെയിൻ ഇൻസ്റ്റിറ്റ്യൂട്ട് (സി.എം.ബി.ഐ) എന്ന പേരിലുള്ള പുതിയ ഗവേഷണ കേന്ദ്രം കുട്ടിക്കാലം മുതൽ വാർധക്യം വരെയുള്ള വിവിധ ഘട്ടങ്ങളിലെ തലച്ചോറിന്റെ ആരോഗ്യമാണ് പഠിക്കുക. 2027 ഏപ്രിലിൽ ഇൻസ്റ്റിറ്റ്യൂട്ട് ഔദ്യോഗികമായി ആരംഭിക്കും.

ഡിജിറ്റൽ ജീവിതശൈലി, ഭക്ഷണക്രമം, ശാരീരിക പ്രവർത്തനങ്ങളുടെ കുറവ്, ഗുരുതരവും ദീർഘകാലവുമായ രോഗങ്ങൾ, കാലാവസ്ഥാ വ്യതിയാനം, സംഘർഷങ്ങൾ, സാമൂഹിക ബന്ധങ്ങൾ തുടങ്ങിയ ഘടകങ്ങൾ മസ്തിഷ്‍ക ആരോഗ്യത്തെ എങ്ങനെയാണ് ബാധിക്കുക എന്നതായിരിക്കും പ്രധാന ഗവേഷണം. ഇവ ഓരോ വ്യക്തിയെയും വ്യത്യസ്ത രീതിയിൽ ബാധിക്കുന്നത് എന്തുകൊണ്ടാണെന്നും ബൗദ്ധികവും വൈകാരികവുമായ ആരോഗ്യത്തിൽ ഇവ ചെലുത്തുന്ന സ്വാധീനം എന്താണെന്നും കണ്ടെത്തുകയാണ് ലക്ഷ്യം.

കേംബ്രിഡ്ജ് സർവകലാശാലയിലെ വിവിധ വിഭാഗങ്ങളിലെ ഗവേഷകരെ ഒരുമിച്ച് കൊണ്ടുവരുന്നതോടൊപ്പം രോഗികൾ, പരിചരിക്കുന്നവർ, ആരോഗ്യപ്രവർത്തകർ, നയരൂപീകരണക്കാർ, സാങ്കേതിക വ്യവസായ രംഗത്തെ വിദഗ്ധർ എന്നിവരെയും ഗവേഷണ പ്രക്രിയയിൽ ഉൾപ്പെടുത്തും. മസ്തിഷ്കത്തെയും മനസ്സിനെയും ബാധിക്കുന്ന പ്രശ്നങ്ങളുടെ കാരണങ്ങളും ചികിത്സാ സാധ്യതകളും കൂടുതൽ കൃത്യമായി മനസ്സിലാക്കുകയാണ് ലക്ഷ്യം. ഇത്തരം പ്രശ്നങ്ങളെക്കുറിച്ച് പൂർണമായ ധാരണയില്ലാത്തതിനാൽ നിലവിലെ ചികിത്സകൾ ഫലപ്രദമല്ലെന്നും സർവകലാശാല ചൂണ്ടിക്കാട്ടുന്നു.

ഗവേഷകർക്ക് അത്യാധുനിക ന്യൂറോ ഇമേജിങ്, ബ്രെയിൻ സ്റ്റിമുലേഷൻ സാങ്കേതികവിദ്യകൾ ഉപയോഗിക്കാനുള്ള സൗകര്യം ഇൻസ്റ്റിറ്റ്യൂട്ടിൽ ലഭിക്കും. സാങ്കേതിക വിദഗ്ധരുടെ പിന്തുണ, ഗവേഷണ രീതികളുമായി ബന്ധപ്പെട്ട വിദഗ്ധോപദേശം, ശാസ്ത്രീയ കമ്പ്യൂട്ടിങ് സൗകര്യങ്ങൾ എന്നിവയും ഒരുക്കും. ഇവ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർക്ക് മാത്രമല്ല, കേംബ്രിഡ്ജിലെ ഗവേഷക സമൂഹത്തിനും ഉപയോഗിക്കാനാകും.

ഗവേഷണ ബിരുദങ്ങൾ, പഠന പരിപാടികൾ, ഹ്രസ്വകാല കോഴ്സുകൾ, പരിശീലന ശിൽപശാലകൾ എന്നിവയിലൂടെ പുതിയ തലമുറയിലെ കോഗ്നിറ്റീവ് ന്യൂറോസയന്റിസ്റ്റുകളെ പരിശീലിപ്പിക്കാനും ഇൻസ്റ്റിറ്റ്യൂട്ട് ലക്ഷ്യമിടുന്നു. പ്രഭാഷണങ്ങൾ, അക്കാദമിക് പരിപാടികൾ, ഗവേഷണ പ്രദർശനങ്ങൾ, പൊതുജന പങ്കാളിത്ത പരിപാടികൾ എന്നിവയും ആസൂത്രണം ചെയ്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - cambridge institute study brain health digital lifestyle
Next Story