Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകാലിക്കറ്റ് വാഴ്സിറ്റി...

കാലിക്കറ്റ് വാഴ്സിറ്റി വാർത്തകൾ

text_fields
bookmark_border
university news
cancel

എ​സ്.​ഡി.​ഇ-​ഐ.​ഡി കാ​ര്‍ഡ്

​തേഞ്ഞിപ്പലം: കാലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല എ​സ്.​ഡി.​ഇ 2023 -24 അ​ധ്യ​യ​ന​വ​ര്‍ഷ​ത്തി​ല്‍ വി​വി​ധ ബി​രു​ദ -ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ള്‍ക്ക് പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ര്‍ഥി​ക​ളു​ടെ ഐ.​ഡി കാ​ര്‍ഡ് സ​ര്‍വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ല്‍ ല​ഭി​ക്കും. യു.​ജി.​സി നി​ർ​ദേ​ശി​ച്ച അ​ക്കാ​ദ​മി​ക് ക്ര​ഡി​റ്റ് ബാ​ങ്ക് ഐ.​ഡി ത​യാ​റാ​ക്കാ​ത്ത​വ​രു​ടെ ഐ.​ഡി കാ​ര്‍ഡ് ഡൗ​ണ്‍ലോ​ഡ് ചെ​യ്യാ​ന്‍ സാ​ധി​ക്കി​ല്ല.

എ​സ്.​ഡി.​ഇ വെ​ബ്സൈ​റ്റി​ല്‍ സൂ​ചി​പ്പി​ച്ച ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലൂ​ടെ എ.​ബി.​സി- ഐ.​ഡി ന​മ്പ​ര്‍ സ്വ​യം ത​യാ​റാ​ക്കി പ​ക​ര്‍പ്പ് എ​സ്.​ഡി.​ഇ ഓ​ഫി​സി​ല്‍ സ​മ​ര്‍പ്പി​ച്ചാ​ല്‍ മാ​ത്ര​മേ പ്ര​സ്തു​ത വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് ഐ.​ഡി കാ​ര്‍ഡ് ല​ഭ്യ​മാ​കൂ. ഫോ​ണ്‍: 0494 2407356, 2400288.

പ​രീ​ക്ഷ അ​പേ​ക്ഷ

എ​സ്.​ഡി.​ഇ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ യു.​ജി ന​വം​ബ​ര്‍ 2023 സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ ഡി​സം​ബ​ര്‍ ഏ​ഴു​വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 11 വ​രെ​യും ന​വം​ബ​ര്‍ 24 മു​ത​ല്‍ അ​പേ​ക്ഷി​ക്കാം.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ പി.​ജി ന​വം​ബ​ര്‍ 2023 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ ഡി​സം​ബ​ര്‍ 11 വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 14 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​എ​ഡ് (ര​ണ്ടു​വ​ര്‍ഷം) ന​വം​ബ​ര്‍ 2023 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ 2024 ജ​നു​വ​രി നാ​ലി​ന് തു​ട​ങ്ങും.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

എ​സ്.​ഡി.​ഇ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​കോം, ബി.​ബി.​എ ന​വം​ബ​ര്‍ 2022 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Calicut UniversityNotifications
News Summary - Calicut Varsity News
Next Story