Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightചാലിക്കരയിൽ...

ചാലിക്കരയിൽ കാ​ലി​ക്ക​റ്റ് യൂനിവേഴ്‌സിറ്റി പ്രാദേശിക കേന്ദ്രം തുടങ്ങി

text_fields
bookmark_border
University of Calicut
cancel

പേ​രാ​മ്പ്ര: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ്ര​ദേ​ശി​ക കേ​ന്ദ്രം ചാ​ലി​ക്ക​ര​യി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. എം.​എ​സ്.​ഡ​ബ്ല്യൂ, എം.​സി.​എ എ​ന്നീ കോ​ഴ്സു​ക​ളാ​ണ് ആ​രം​ഭി​ച്ച​ത്. എം.​എ​സ്.​ഡ​ബ്ല്യൂ​വി​ന് 35 സീ​റ്റും എം.​സി.​എ​ക്ക് 30 സീ​റ്റു​മാ​ണു​ള്ള​ത്.

നൊ​ച്ചാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ചാ​ലി​ക്ക​ര മാ​യ​ഞ്ചേ​രി പൊ​യി​ലി​ന് സ​മീ​പം കെ​ട്ടി​ടം നി​ര്‍മി​ക്കാ​ന്‍ അ​ഞ്ചേ​ക്ക​ര്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. നാ​ഷ​ന​ല്‍ എ​ജു​ക്കേ​ഷ​ന​ല്‍ ട്ര​സ്​​റ്റ്​ രൂ​പ​വ​ത്ക​രി​ച്ചാ​ണ് സ്ഥ​ലം ഉ​ൾ​പ്പെ​ടെ ഒ​രു​ക്കു​ന്ന​ത്.

നൊ​ച്ചാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ൻ​റ്​ പി.​എം. കു​ഞ്ഞി​ക്ക​ണ്ണ​ന്‍ ചെ​യ​ര്‍മാ​നും എ.​കെ. ത​റു​വ​യ്​ ഹാ​ജി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും എ​സ്.​കെ. അ​സൈ​നാ​ര്‍ ട്ര​ഷ​റ​റു​മാ​യാ​ണ് ട്ര​സ്​​റ്റ്​ പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്.

മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ കോ​ള​ജ് സ​ന്ദ​ര്‍ശി​ച്ചു. ച​ട​ങ്ങി​ൽ എ.​കെ. ത​റു​വ​യ്​ ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ജ​മാ​ല്‍, എം.​വി. ബീ​ന, സ്വ​പ്‌​ന ജി. ​നാ​യ​ര്‍, അ​ശോ​ക​ന്‍ നൊ​ച്ചാ​ട്, ബാ​ല​കൃ​ഷ്ണ​ന്‍ ന​മ്പ്യാ​ര്‍, എ.​എം. അ​ഖി​ല്‍ മു​ര​ളി, വി.​വി. അ​ദൃ​ശ്യ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ടി.​എം. രാ​ജേ​ഷ് സ്വാ​ഗ​ത​വും ടി.​പി. അ​ബ്​​ദു​ൽ മ​ജീ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calicut universityRegional CenterChalikara
News Summary - Calicut University Regional Center was established at Chalikara
Next Story