Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാലിക്കറ്റ് സർവകലാശാല ഇന്നത്തെ പരീക്ഷകൾ മാറ്റി

text_fields
bookmark_border
കാലിക്കറ്റ് സർവകലാശാല ഇന്നത്തെ പരീക്ഷകൾ മാറ്റി
cancel

കോഴിക്കോട്​: കാലിക്കറ്റ് സർവകലാശാല തിങ്കളാഴ്ച (നവംബർ 15) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചതായി പരീക്ഷാ കൺട്രോളർ ഡോ. സി.സി. ബാബു അറിയിച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.

തൃശ്ശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച സാഹചര്യവും കനത്ത മഴയും കണക്കിലെടുത്താണ് പരീക്ഷാ മാറ്റം.

കേരള സർവകലാശാലയും എംജി സർവകലാശാലയും തിങ്കളാഴ്​ച്ച നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്​. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്നും അധികൃതർ അറിയിച്ചു. അതേസമയം, മറ്റു ദിവസത്തെ പരീക്ഷകൾക്ക് മാറ്റമില്ല.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ എ.പി.ജെ. അബ്​ദുൽ കലാം സാങ്കേതിക സർവകലാശാല തിങ്കളാഴ്​ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി​വെച്ചു. പുതുക്കിയ തീയതി ഉടൻ പ്രസിദ്ധീകരിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Calicut University postponed todays exams
Next Story