Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകാലിക്കറ്റ് വാഴ്സിറ്റി...

കാലിക്കറ്റ് വാഴ്സിറ്റി വാർത്തകൾ

text_fields
bookmark_border
calicut university
cancel

അ​ഫ്സ​ലു​ല്‍ ഉ​ല​മ പ്ര​വേ​ശ​നം

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല 2023-24 അ​ധ്യ​യ​ന വ​ര്‍ഷ​ത്തെ അ​ഫ്സ​ലു​ല്‍ ഉ​ല​മ പ്ര​വേ​ശ​ന​ത്തി​നു​ള്ള ര​ണ്ടാം അ​ലോ​ട്ട്മെ​ന്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ലോ​ട്ട്മെ​ന്റ് ല​ഭി​ച്ച​വ​ര്‍ 27ന് ​വൈ​കീ​ട്ട് അ​ഞ്ചി​ന് മു​മ്പ് മാ​ൻ​ഡേ​റ്റ​റി ഫീ​സ​ട​ച്ച് സ്ഥി​രം പ്ര​വേ​ശ​നം നേ​ട​ണം. എ​സ്.​സി, എ​സ്.​ടി തു​ട​ങ്ങി ത​ത്തു​ല്യ വി​ദ്യാ​ഭ്യാ​സ ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന വി​ഭാ​ഗ​ക്കാ​ര്‍ക്ക് 125 രൂ​പ​യും മ​റ്റു​ള്ള​വ​ര്‍ക്ക് 510 രൂ​പ​യു​മാ​ണ് മാ​ൻ​ഡേ​റ്റ​റി ഫീ​സ്. ക്ലാ​സു​ക​ള്‍ ആ​ഗ​സ്റ്റ് ഒ​ന്നി​ന് തു​ട​ങ്ങും. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍.

എം.​എ ഫി​ലോ​സ​ഫി പ്ര​വേ​ശ​നം

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല 2023-24 അ​ധ്യ​യ​ന വ​ര്‍ഷ​ത്തെ എം.​എ ഫി​ലോ​സ​ഫി തു​ട​ര്‍ ലി​സ്റ്റി​ല്‍നി​ന്നു​ള്ള പ്ര​വേ​ശ​നം 25ന് ​രാ​വി​ലെ 10ന് ​ഫി​ലോ​സ​ഫി പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ ന​ട​ക്കും. അ​റി​യി​പ്പ് ല​ഭി​ച്ച​വ​ര്‍ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ള്‍ സ​ഹി​തം ഹാ​ജ​റാ​ക​ണം.

വി​മ​ൻ​സ് സ്റ്റ​ഡീ​സ് പി.​ജി പ്ര​വേ​ശ​നം

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല വി​മ​ൻ​സ് സ്റ്റ​ഡീ​സ് പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ പി.​ജി പ്ര​വേ​ശ​ന​ത്തി​ന് വെ​യ്റ്റി​ങ് ലി​സ്റ്റി​ല്‍ ഉ​ള്‍പ്പെ​ട്ട​വ​ര്‍ക്കു​ള്ള അ​ഭി​മു​ഖം 26ന് ​ന​ട​ക്കും. യോ​ഗ്യ​രാ​യ​വ​ര്‍ക്കു​ള്ള മെ​മ്മോ ഇ-​മെ​യി​ല്‍ ചെ​യ്തി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ള്‍ അ​സ്സ​ല്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം രാ​വി​ലെ 10ന് ​പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ എ​ത്ത​ണം. ഫോ​ണ്‍: 8848620035, 9496902140, 8547621245.

എ​സ്.​ഡി.​ഇ കോ​ണ്‍ടാ​ക്ട് ക്ലാ​സ് മാ​റ്റി

എ​സ്.​ഡി.​ഇ സെ​ന്റ​റാ​യ ഫാ​റൂ​ഖ് കോ​ള​ജി​ല്‍ ആ​ഗ​സ്റ്റ് ആ​റി​ന് ന​ട​ത്താ​നി​രു​ന്ന 2021 പ്ര​വേ​ശ​നം എം.​എ, എം.​എ​സ് സി, ​എം.​കോം നാ​ലാം സെ​മ​സ്റ്റ​ര്‍ കോ​ണ്‍ടാ​ക്ട് ക്ലാ​സു​ക​ള്‍ മാ​റ്റി​വെ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​വോ​ക് അ​പ്ലൈ​ഡ് ബ​യോ​ടെ​ക്നോ​ള​ജി ന​വം​ബ​ര്‍ 2021 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ ആ​ഗ​സ്റ്റ് മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ല്‍ തൃ​ശൂ​ര്‍ സെ​ന്റ് മേ​രീ​സ് കോ​ള​ജി​ല്‍ ന​ട​ക്കും.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി.​വോ​ക് സോ​ഫ്റ്റ്​​വെ​യ​ര്‍ ​െഡ​വ​ല​പ്മെ​ന്റ് ഏ​പ്രി​ല്‍ 2022 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ 25, 26, 27 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും.

പ​രീ​ക്ഷ

സ​ര്‍വ​ക​ലാ​ശാ​ല പ​ഠ​ന​വി​ഭാ​ഗ​ങ്ങ​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​എ​സ് സി ​അ​പ്ലൈ​ഡ് സൈ​ക്കോ​ള​ജി, എം.​എ​ല്‍.​ഐ.​എ​സ്.​സി ഏ​പ്രി​ല്‍ 2023 ​െറ​ഗു​ല​ര്‍ പ​രീ​ക്ഷ​ക​ള്‍ പു​തു​ക്കി​യ ടൈം​ടേ​ബ്ള്‍ പ്ര​കാ​രം 31ന് ​തു​ട​ങ്ങും.

പ​രീ​ക്ഷ​ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി.​എ, ബി.​എ​സ്.​ഡ​ബ്ല്യു, ബി.​വി.​സി, ബി.​എ​ഫ്.​ടി, ബി.​എ അ​ഫ്സ​ലു​ല്‍ ഉ​ല​മ ഏ​പ്രി​ല്‍ 2022 ​െറ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് ആ​ഗ​സ്റ്റ് 10 വ​രെ അ​പേ​ക്ഷി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calicut universityuniversity notification
News Summary - calicut university notifications
Next Story