Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകാലിക്കറ്റ് വാഴ്സിറ്റി...

കാലിക്കറ്റ് വാഴ്സിറ്റി വാർത്തകൾ

text_fields
bookmark_border
university
cancel

അ​സി. പ്ര​ഫ​സ​ര്‍ അ​ഭി​മു​ഖം

തേഞ്ഞിപ്പലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​ക്ക് കീ​ഴി​ലെ ച​ക്കി​ട്ട​പ്പാ​റ ബി.​പി.​എ​ഡ് സെ​ന്റ​റി​ല്‍ അ​സി. പ്ര​ഫ​സ​ര്‍ ത​സ്തി​ക​യി​ല്‍ ക​രാ​ര്‍ നി​യ​മ​ന​ത്തി​ന് 2023 ഫെ​ബ്രു​വ​രി 12 തീ​യ​തി​യി​ലെ വി​ജ്ഞാ​പ​ന​പ്ര​കാ​രം അ​പേ​ക്ഷി​ച്ച​വ​രി​ല്‍ യോ​ഗ്യ​രാ​യ​വ​ര്‍ക്കു​ള്ള അ​ഭി​മു​ഖം ഏ​പ്രി​ൽ 25ന് ​സ​ര്‍വ​ക​ലാ​ശാ​ല ഭ​ര​ണ​കാ​ര്യാ​ല​യ​ത്തി​ല്‍ ന​ട​ക്കും. യോ​ഗ്യ​രാ​യ​വ​രു​ടെ താ​ല്‍ക്കാ​ലി​ക പ​ട്ടി​ക​യും അ​വ​ര്‍ക്കു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും വെ​ബ്സൈ​റ്റി​ല്‍.

റി​സോ​ഴ്സ് പേ​ഴ്സ​ൻ

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല യു​ന​സ്‌​കോ ചെ​യ​ര്‍ ഓ​ണ്‍ ഐ.​സി.​എ​ച്ച് ആ​ൻ​ഡ് എ​സ്.​ഡി​യി​ല്‍ റി​സോ​ഴ്സ് പേ​ഴ്സ​ൻ നി​യ​മ​ന​ത്തി​ന് യോ​ഗ്യ​രാ​യ​വ​രി​ല്‍നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

താ​ല്‍പ​ര്യ​മു​ള്ള​വ​ര്‍ 19ന് ​രാ​വി​ലെ 10.30ന് ​സ​ര്‍വ​ക​ലാ​ശാ​ല സു​വോ​ള​ജി പ​ഠ​ന​വി​ഭാ​ഗം വ​കു​പ്പു​ത​ല​വ​ന്റെ ഓ​ഫി​സി​ല്‍ ന​ട​ക്കു​ന്ന വാ​ക് ഇ​ന്‍-​ഇ​ന്റ​ര്‍വ്യൂ​വി​ൽ പ​ങ്കെ​ടു​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍.

താ​ല്‍ക്കാ​ലി​ക സീ​റ്റ് വ​ര്‍ധ​ന: അ​പേ​ക്ഷ നീ​ട്ടി

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​ക്ക് കീ​ഴി​ലു​ള്ള ആ​ര്‍ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍സ്, അ​റ​ബി​ക് ഓ​റി​യ​ന്റ​ല്‍ ടൈ​റ്റി​ല്‍ കോ​ള​ജു​ക​ളി​ല്‍ 2023 -24 അ​ധ്യ​യ​ന വ​ര്‍ഷ​ത്തെ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര കോ​ഴ്സു​ക​ള്‍ക്ക് താ​ല്‍ക്കാ​ലി​ക സീ​റ്റ് വ​ര്‍ധ​ന​ക്കാ​യി അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 17 വ​രെ നീ​ട്ടി. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍.

പ​രീ​ക്ഷ അ​പേ​ക്ഷ

എ​സ്.​ഡി.​ഇ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ പി.​ജി ന​വം​ബ​ര്‍ 2022 റെ​ഗു​ല​ര്‍ പ​രീ​ക്ഷ​ക്ക് 170 രൂ​പ പി​ഴ​യോ​ടെ അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 17 വ​രെ നീ​ട്ടി.

പ​രീ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​എ​ഡ് സ്പെ​ഷ​ല്‍ എ​ജു​ക്കേ​ഷ​ന്‍ ഹി​യ​റി​ങ് ഇം​പ​യ​ര്‍മെ​ന്റ്, ഇ​ന്റ​ല​ക്ച്വ​ല്‍ ഡി​സ​ബി​ലി​റ്റി ന​വം​ബ​ര്‍ 2022 പ​രീ​ക്ഷ​ക​ള്‍ മേ​യ് എ​ട്ടി​നും ഒ​ന്നാം സെ​മ​സ്റ്റ​ര്‍ മേ​യ് 22നും ​തു​ട​ങ്ങും.

പ​രീ​ക്ഷ​ഫ​ലം

എ​സ്.​ഡി.​ഇ അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി.​കോം, ബി.​ബി.​എ, ബി.​എ, ബി.​എ അ​ഫ്ദ​ലു​ല്‍ ഉ​ല​മ ന​വം​ബ​ര്‍ 2022 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​എ, ബി.​എ അ​ഫ്ദ​ലു​ല്‍ ഉ​ല​മ, ബി.​വി.​സി, ബി.​ടി.​എ​ഫ്.​പി, ബി.​എ​സ്.​ഡ​ബ്ല്യു ന​വം​ബ​ര്‍ 2021 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calicut universitynotifications
News Summary - calicut university notifications
Next Story