കാലിക്കറ്റ് വാഴ്സിറ്റി വാർത്തകൾ
text_fieldsടോക്കണ് രജിസ്ട്രേഷന്
എസ്.ഡി.ഇ ഒന്നാം സെമസ്റ്റര് ബി.എ, ബി.എ അഫ്സലുല് ഉലമ നവംബര് 2022 റെഗുലര് പരീക്ഷക്ക് രജിസ്റ്റര് ചെയ്യാന് സാധിക്കാത്തവര്ക്ക് സര്വകലാശാല വെബ്സൈറ്റില് ടോക്കണ് രജിസ്ട്രേഷനുള്ള സൗകര്യം ലഭ്യമാണ്. 2440 രൂപയാണ് രജിസ്ട്രേഷന് ഫീസ്.
പരീക്ഷ അപേക്ഷ
അഞ്ചാം സെമസ്റ്റര് ബി.ടെക് നവംബര് 2022 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്ക്ക് പിഴ കൂടാതെ 26 വരെയും 170 രൂപ പിഴയോടെ 28 വരെയും ഓണ്ലൈനായി അപേക്ഷിക്കാം. സര്വകലാശാല എൻജിനീയറിങ് കോളജിലെ അഞ്ചാം സെമസ്റ്റര് ബി.ടെക് നവംബര് 2022 റെഗുലര്, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്ക്ക് പിഴ കൂടാതെ 26 വരെയും 170 രൂപ പിഴയോടെ 28 വരെയും ഓണ്ലൈനായി അപേക്ഷിക്കാം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

