കാലിക്കറ്റ് വാഴ്സിറ്റി വാർത്തകൾ
text_fieldsരേഖ സമർപ്പിക്കണം
തേഞ്ഞിപ്പലം: വനിത ഹോസ്റ്റല്‍ മേട്രണ്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ രേഖകളുടെ പകര്‍പ്പുകള്‍ 14നകം രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കണം.
ടോക്കണ്‍ രജിസ്ട്രേഷൻ
എസ്.ഡി.ഇ മൂന്നാം സെമസ്റ്റര്‍ ബി.എ, ബി.എ അഫ്സലുല്‍ ഉലമ നവംബര്‍ 2022 റെഗുലര്‍ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാതിരുന്ന 2021 പ്രവേശന വിദ്യാർഥികള്‍ക്ക് ടോക്കണ്‍ രജിസ്ട്രേഷന് അവസരം. 2440 രൂപയാണ് ഫീസ്.
പരീക്ഷ അപേക്ഷ
ഒന്നാം സെമസ്റ്റര്‍ എം.ടെക് നാനോ സയന്‍സ് ആൻഡ് ടെക്നോളജി നവംബര്‍ 2022 സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ 13 വരെയും 170 രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം. ഒന്നാം സെമസ്റ്റര്‍ എം.സി.എ നവംബര്‍ 2022 സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ 14 വരെയും 170 രൂപ പിഴയോടെ 16 വരെയും അപേക്ഷിക്കാം.
അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്-യു.ജി ഏപ്രില്‍ 2023 റെഗുലര്‍ സപ്ലിമെന്ററി ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 21 വരെയും 170 രൂപ പിഴയോടെ 24 വരെയും എട്ടുമുതല്‍ അപേക്ഷിക്കാം. സി.യു.സി.ബി.സി.എസ്.എസ്-യു.ജി ഏപ്രില്‍ 2023 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 20 വരെയും 170 രൂപ പിഴയോടെ 23 വരെയും ആറുമുതല്‍ അപേക്ഷിക്കാം.
എസ്.ഡി.ഇ നാലാം സെമസ്റ്റര്‍ ബി.എ, ബി.എസ് സി, ബി.കോം, ബി.ബി.എ, ബി.എം.എം.സി, ബി.എ അഫ്സലുല്‍ ഉലമ ഏപ്രില്‍ 2023 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 23 വരെയും 170 രൂപ പിഴയോടെ 27 വരെയും ആറുമുതല്‍ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ എം.സി.എ നവംബര്‍ 2022 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 20 വരെയും 170 രൂപ പിഴയോടെ 22 വരെയും ആറുമുതല്‍ അപേക്ഷിക്കാം.
പരീക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി നവംബര്‍ 2021, 2022 റെഗുലര്‍ പരീക്ഷകള്‍ പുതുക്കിയ സമയക്രമമനുസരിച്ച് 15ന് തുടങ്ങും.
- ഒന്നാം സെമസ്റ്റര്‍ ബി.എഡ് നവംബര്‍ 2022 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 20ന് തുടങ്ങും.
- മൂന്നാം സെമസ്റ്റർ എല്‍.എല്‍.എം നവംബര്‍ 2022 റെഗുലര്‍, സപ്ലിമെന്ററി, നവംബര്‍ 2020 പരീക്ഷകൾ മാര്‍ച്ച് എട്ടിലേക്ക് മാറ്റി.
- മൂന്നാം സെമസ്റ്റര്‍ എം.എഡ് ഡിസംബര്‍ 2022 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 27നും ഒന്നാം സെമസ്റ്റര്‍ പരീക്ഷ 28നും തുടങ്ങും.
പുനര്‍മൂല്യനിര്‍ണയ ഫലം
അഞ്ചാം സെമസ്റ്റര്‍ എല്‍.എല്‍.ബി (യൂനിറ്ററി) നവംബര്‍ 2021 പരീക്ഷകളുടെയും ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.