കാലിക്കറ്റ് വാഴ്സിറ്റി വാർത്തകൾ
text_fieldsപിഎച്ച്.ഡി അഭിമുഖം
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ലൈബ്രറി ആൻഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് പിഎച്ച്.ഡി പ്രവേശന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് പഠനവിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തവര്‍ നവംബര്‍ ഒന്നിന് രാവിലെ 10ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം.
ജേണലിസം പിഎച്ച്.ഡി പ്രവേശന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് പഠനവിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തവര്‍ 28ന് മുമ്പ് റിസര്‍ച് പ്രൊപ്പോസല്‍ masscomhod@uoc.ac.in ഇ-മെയിലില്‍ അയക്കുകയും നവംബര്‍ ഒന്നിന് രാവിലെ 10ന് അഭിമുഖത്തിന് പഠനവകുപ്പില്‍ ഹാജരാകുകയും വേണം.
ഫിസിക്‌സ് പിഎച്ച്.ഡി പ്രവേശന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് പഠനവിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തവര്‍ 28ന് രാവിലെ 10ന് അഭിമുഖത്തിന് ഹാജരാകണം.
സീറ്റൊഴിവ്
കാലിക്കറ്റ് സര്‍വകലാശാല മഞ്ചേരി സി.സി.എസ്.ഐ.ടി.യില്‍ ബി.സി.എ, എം.സി.എ (സംവരണ വിഭാഗം), എം.എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് (ജനറല്‍, സംവരണ വിഭാഗങ്ങളില്‍) കോഴ്‌സുകള്‍ക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും ക്യാപ് രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്കുമാണ് മുന്‍ഗണന.
ക്യാപ് രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തി മുന്‍ഗണന ക്രമത്തില്‍ പ്രവേശനം നേടാം. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഫീസിളവ് ലഭിക്കും. പ്രവേശന നടപടികള്‍ 26ന് തുടങ്ങും. താല്‍പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 9746594969, 8667253435, 9747635213.
തൃശൂര്‍ പേരാമംഗലം സി.സി.എസ്.ഐ.ടി.യില്‍ ബി.സി.എ കോഴ്‌സിന് ജനറല്‍ സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ക്യാപ് രജിസ്‌ട്രേഷന്‍ ഉള്ളവർക്ക് മുന്‍ഗണന. ക്യാപ് രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തി പ്രവേശനം നേടാം.
സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഫീസിളവ് ലഭിക്കും. താല്‍പര്യമുള്ളവര്‍ 28നുള്ളില്‍ കോളജില്‍ ഹാജരാകണം. ഫോണ്‍: 8848750168.
കുറ്റിപ്പുറത്തുള്ള സി.സി.എസ്.ഐ.ടി.യില്‍ എം.സി.എക്ക് ഏതാനും സംവരണ സീറ്റുകള്‍ ഒഴിവുണ്ട്. പ്രസ്തുത സീറ്റുകളിലേക്ക് 28 വരെ പ്രവേശനം നടത്തും. ക്യാപ് രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ലഭ്യമാണ്.
എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് സമ്പൂര്‍ണ ഫീസിളവ് ലഭ്യമാകും. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഫിസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 8943129076, 8075693824.
പരീക്ഷ
സര്‍വകലാശാലാ പഠന വിഭാഗത്തിലെ രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷയും ഒന്നാം വര്‍ഷ ബി.എഫ്.എ. ഏപ്രില്‍ 2022 പരീക്ഷയും രണ്ടാം വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും അഞ്ചാം സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും മൂന്നാം സെമസ്റ്റര്‍ എം.സി.എ. ലാറ്ററല്‍ എന്‍ട്രി ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷകളും നവംബര്‍ 16-ന് തുടങ്ങും.
പരീക്ഷ അപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ ബി.കോം., ബി.ടി.എച്ച്.എം., ബി.എച്ച്.എ ഏപ്രില്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 28 വരെ നീട്ടി. 170 രൂപ പിഴയോടെ നവംബര്‍ ഒന്നുവരെ അപേക്ഷിക്കാം.