കാലിക്കറ്റ് സർവകലാശാല വാർത്തകൾ
text_fieldsകായികക്ഷമത പരീക്ഷ
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സെന്റർ ഫോർ ഫിസിക്കൽ എജുക്കേഷൻ, ഗവ. കോളജ് ഓഫ് ഫിസിക്കൽ എജുക്കേഷൻ കോഴിക്കോട്, ബി.പി.എഡ് സെന്റർ ചക്കിട്ടപാറ എന്നിവിടങ്ങളിലെ 2025-26 വർഷത്തെ ബി.പി.ഇ.എസ് (ഇന്റഗ്രേറ്റഡ്), ബി.പി.എഡ്, എം.പി.എഡ് പ്രോഗ്രാം പ്രവേശനത്തിനുള്ള (CU-CET 2025ന്റെ ഭാഗമായി ) കായികക്ഷമത പരീക്ഷയിൽ പങ്കെടുക്കാൻ ഒരവസരം കൂടി. പ്രവേശന പരീക്ഷ എഴുതുകയും എന്നാൽ കായികക്ഷമത പരീക്ഷയിൽ പങ്കെടുക്കാൻ കഴിയാതിരുന്നവരുമായവർക്കാണ് അവസരം. പരീക്ഷ ജൂൺ 24ന് കാലിക്കറ്റ് സർവകലാശാല സെന്റർ ഫോർ ഫിസിക്കൽ എജുക്കേഷനിൽ നടക്കും. വിദ്യാർഥികൾ രാവിലെ 8.30ന് സർവകലാശാല കാമ്പസിലെ പി.ടി. ഉഷ ഇൻഡോർ സ്റ്റേഡിയത്തിൽ ഹാജരാകണം. ഫോൺ: 0494 2407016, 2407017.
പരീക്ഷ തീയതിയിൽ മാറ്റം
ജൂൺ 25ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എൽഎൽ.എം പേപ്പർ CC001 - Law and Social Transformation in India (2021 പ്രവേശനം മുതൽ) ജൂൺ 2025, (2020 പ്രവേശനം മാത്രം) ജൂൺ 2024 റഗുലർ/സപ്ലിമെന്ററി പരീക്ഷകളും ഒന്നാം സെമസ്റ്റർ എൽഎൽ.എം ക്രിമിനൽ ലോ ആൻഡ് കോൺസ്റ്റിറ്റ്യൂഷനൽ ലോ (ഡബിൾ സ്പെഷലൈസേഷൻ) (2024 പ്രവേശനം മാത്രം) ജൂൺ 2025 റഗുലർ പരീക്ഷയും ജൂലൈ മൂന്നിന് നടക്കും. മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല.
വൈവ
വിദൂര വിഭാഗം നാലാം സെമസ്റ്റർ (CBCSS -CDOE) എം.എ ഹിസ്റ്ററി ഏപ്രിൽ 2025 സപ്ലിമെന്ററി വൈവ ജൂലൈ നാലിന് നടക്കും. കേന്ദ്രം: ഹിസ്റ്ററി പഠനവകുപ്പ് കാലിക്കറ്റ് സർവകലാശാല കാമ്പസ്.
വിദൂര വിഭാഗം നാലാം സെമസ്റ്റർ (CBCSS -CDOE) എം.കോം ഏപ്രിൽ 2025 വൈവ ജൂൺ 25ന് തുടങ്ങും. വൈവ നടക്കുന്ന ജില്ല, കേന്ദ്രം, തീയതി (ബ്രാക്കറ്റിൽ): 1. പാലക്കാട് -എസ്.എൻ.ജി.എസ് കോളജ് പട്ടാമ്പി (ജൂൺ 25, 26) 2. തൃശ്ശൂർ -സി. അച്യുതമേനോൻ ഗവ. കോളജ് തൃശൂർ (ജൂൺ 25 മുതൽ 28 വരെ) 3. കോഴിക്കോട് -ഗവ. കോളജ് മടപ്പള്ളി (ജൂൺ 28, 29) 4. മലപ്പുറം -എം.ഇ.എസ്. കെ.വി.എം കോളജ് വളാഞ്ചേരി (ജൂൺ 28, 29) 5. വയനാട് - ഡബ്ല്യൂ.എം.ഒ. കോളജ് മുട്ടിൽ (ജൂൺ 30, ജൂലൈ ഒന്ന്). വിശദ ഷെഡ്യൂൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ പരീക്ഷ
നാലാം സെമസ്റ്റർ ബി.വോക് ഒപ്റ്റോമെട്രി ആൻഡ് ഒഫ്താൽമോളജിക്കൽ ടെക്നിക്സ് ഏപ്രിൽ 2025 റഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ രണ്ട്, മൂന്ന് തീയതികളിൽ നടക്കും. കേന്ദ്രം: എം.ഇ.എസ് കെ.വി.എം കോളജ് വളാഞ്ചേരി.
പുനർമൂല്യനിർണയം /സൂക്ഷ്മപരിശോധന
രണ്ടാം സെമസ്റ്റർ (FYUGP - 2024 പ്രവേശനം) നാല് വർഷ ബിരുദ പ്രോഗ്രം ഏപ്രിൽ 2025 റഗുലർ പരീക്ഷ പുനർമൂല്യനിർണയം/സൂക്ഷ്മപരിശോധന അപേക്ഷ ജൂൺ 30 വരെ സമർപ്പിക്കാം. ലിങ്ക് ജൂൺ 21 മുതൽ ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

