കാലിക്കറ്റ് സര്‍വകലാശാല വാർത്തകൾ
text_fieldsപിഎച്ച്.ഡി പ്രവേശനം
സ്റ്റാറ്റിസ്റ്റിക്സ് പഠന വകുപ്പില്‍ 2023ലെ പിഎച്ച്.ഡി പ്രവേശനത്തിനുള്ള ചുരുക്ക പട്ടികയില്‍ ഉള്‍പ്പെട്ട് റിപ്പോര്‍ട്ട് ചെയ്തവര്‍ 21ന് രാവിലെ 9.30ന് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പഠന വകുപ്പില്‍ ഹാജരാകണം.
കാലിക്കറ്റ് സര്‍വകലാശാല ഗണിതശാസ്ത്ര പഠന വകുപ്പില്‍ പിഎച്ച്.ഡി പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിനായി ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ട ശേഷം പഠന വകുപ്പില്‍ ഹാജരായവര്‍ക്കുള്ള അഭിമുഖം/ വൈവ 21ന് രാവിലെ 10.30ന് പഠന വകുപ്പില്‍ നടക്കും. യോഗ്യരായവര്‍ രേഖകള്‍ സഹിതം ഹാജരാകണം.
നാനോസയന്‍സ് പഠന വിഭാഗത്തില്‍ പിഎച്ച്.ഡി പ്രവേശനത്തിനുള്ള ചുരുക്ക പട്ടികയില്‍ ഉള്‍പ്പെട്ട വിദ്യാർഥികള്‍ സര്‍വകലാശാലയില്‍ നല്കിയ അപേക്ഷയുടെ പകര്‍പ്പും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സഹിതം 26ന് രാവിലെ 10.30ന് പഠന വിഭാഗത്തില്‍ അഭിമുഖത്തിന് ഹാജരാകണം. അഭിമുഖത്തിനു ശേഷം തയാറാക്കുന്ന റാങ്ക് ലിസ്റ്റില്‍ നിന്നായിരിക്കും പിഎച്ച്.ഡി പ്രവേശനം. റിപ്പോര്‍ട്ട് ചെയ്ത അപേക്ഷകര്‍ക്ക് അഭിമുഖത്തിനുള്ള അറിയിപ്പ് ഇ-മെയിലില്‍ നല്‍കും.
ചരിത്ര പഠന വകുപ്പില്‍ 2023-24 വര്‍ഷത്തെ പിഎച്ച്.ഡി പ്രവേശനത്തിനായി റിപ്പോര്‍ട്ട് ചെയ്തവര്‍ക്കായുള്ള അഭിമുഖം 22ന് രാവിലെ 10.30ന് ചരിത്ര പഠന വകുപ്പില്‍ നടക്കും.
പ്രാക്ടിക്കല്‍ പരീക്ഷ
മൂന്നാം സെമസ്റ്റര്‍ ബി.വോക് അപ്ലൈഡ് ബയോടെക്നോളജി നവംബര്‍ 2023 പ്രാക്ടിക്കല്‍ പരീക്ഷകള്‍ 27ന് തുടങ്ങും. കേന്ദ്രം: സെന്റ് മേരീസ് കോളജ് തൃശൂര്‍.
മൂന്നാം സെമസ്റ്റര്‍ ബി.വോക് ഡയറി സയന്‍സ് ആൻഡ് ടെക്നോളജി (2021 & 2022 പ്രവേശനം) നവംബര്‍ 2022, 2023 പ്രാക്ടിക്കല്‍ പരീക്ഷകള്‍ 27ന് തുടങ്ങും. കേന്ദ്രം: എം.ഇ.എസ് കല്ലടി കോളജ്, മണ്ണാര്‍ക്കാട്, പാലക്കാട്. വിശദമായ സമയക്രമം വെബ്സൈറ്റില്‍.
പരീക്ഷ
സര്‍വകലാശാല എൻജിനീയറിങ് കോളജിലെ മൂന്നാം സെമസ്റ്റര്‍ ബി.ടെക് (2015 മുതല്‍ 2018 വരെ പ്രവേശനം) നവംബര്‍ 2022 സപ്ലിമെന്ററി പരീക്ഷകള്‍ മാര്‍ച്ച് 11ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.
പരീക്ഷ അപേക്ഷ
എസ്.ഡി.ഇ നാലാം സെമസ്റ്റര്‍ എം.എ/ എം.എസ്.സി/ എം.കോം (പി.ജി -എസ്.ഡി.ഇ -സി.ബി.സി.എസ്.എസ്) ഏപ്രില്‍ 2024 റെഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ മാര്‍ച്ച് നാലു വരെയും 180 രൂപ പിഴയോടെ ആറു വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി 19 മുതല്‍ ലഭ്യമാകും.
പരീക്ഷ ഫലം
മൂന്നാം സെമസ്റ്റര്‍ എം.എച്ച്.എം നവംബര്‍ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 26 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ എം.സി.എ (സി.യു.സി.എസ്.എസ്) നവംബര്‍ 2023 റെഗുലര്‍/ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 26 വരെ അപേക്ഷിക്കാം.
പുനര്‍ മൂല്യനിര്‍ണയ ഫലം
അവസാന വര്‍ഷ എം.ബി.ബി.എസ് പാര്‍ട്ട് II അഡീഷനല്‍ സ്പെഷല്‍ സപ്ലിമെന്ററി (2008 പ്രവേശനം) നവംബര്‍ 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം വര്‍ഷ എം.സി.എ ഏപ്രില്‍ 2023 റെഗുലര്‍ / സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ / സൂക്ഷ്മപരിശോധന ഫലം പ്രസിദ്ധീകരിച്ചു.

