കാലിക്കറ്റ് വാഴ്സിറ്റി വാർത്തകൾ
text_fieldsപി.എച്ച്ഡി പ്രവേശനം: 26 വരെ അപേക്ഷിക്കാം
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല 2023 അധ്യയനവര്‍ഷത്തെ പി.എച്ച് ഡി പ്രവേശനത്തിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 26. വെബ് സൈറ്റ് admission.uoc.ac.in. ഫീസ് -ജനറല്‍ 790/ രൂപ, എസ്.സി./എസ്.ടി -295/ രൂപ. രണ്ട് ഘട്ടങ്ങളായാണ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. ആദ്യ ഘട്ടത്തില്‍ ക്യാപ് ഐ.ഡിയും പാസ് വേഡും മൊബൈലില്‍ ലഭ്യമാകാൻ അപേക്ഷകര്‍ ‘Register’ ലിങ്കില്‍ മൊബൈല്‍ നമ്പര്‍ നല്‍കണം.
രണ്ടാംഘട്ടത്തില്‍, മൊബൈലില്‍ ലഭിച്ച ക്യാപ് ഐഡിയും പാസ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷ പൂര്‍ത്തീകരിക്കണം. അപേക്ഷയുടെ അവസാനം ഫീസടച്ച് ഫൈനലൈസ് ചെയ്യണം. അപേക്ഷ ഫീസടച്ച ശേഷം റീ ലോഗിന്‍ ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കണം. പി.എച്ച് ഡി റെഗുലേഷന്, ഒഴിവുകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ admission.uoc.ac.in ല്‍ ലഭ്യമാണ്. ഫോണ്‍: 0494 2407016, 2407017.
പരീക്ഷ
ബി. വോക് മള്‍ട്ടി മീഡിയ ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2022, രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2023 പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒക്ടോബർ 16ന് തുടങ്ങും.
പരീക്ഷ ഫലം
വിദൂരവിഭാഗം നാലാം സെമസ്റ്റര്‍ എം.എ ഫിലോസഫി (സി.ബി.സി.എസ്.എസ്) ഏപ്രില്‍ 2022 പരീക്ഷ ഫലം വെബ്സൈറ്റില്‍. മൂന്നാം സെമസ്റ്റര്‍ എം.എസ് സി നാനോ ടെക്നോളജി നവംബര്‍ 2022 റെഗുലര്‍, രണ്ടാം സെമസ്റ്റര്‍ എം.എസ് സി ഫിസിക്സ് (നാനോ സയന്‍സ്), എം.എസ് സി കെമിസ്ട്രി (നാനോ സയന്‍സ്) ഏപ്രില്‍ 2023 പരീക്ഷ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയ ഫലം
രണ്ടാം സെമസ്റ്റര്‍ ബി.എ/ബി.എ അഫ്സല് ഉല് ഉലമ ബി.വി.സി, ബി.ടി.എഫ്.പി, ബി.എസ്.ഡബ്ല്യൂ (സി.ബി.സി.എസ്.എസ്, സി.യു.സി.ബി.സി.എസ്.എസ്.) ഏപ്രില്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
റിസര്‍ച് കോണ്‍ഫറന്‍സ്
കാലിക്കറ്റ് സര്‍വകലാശാല ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍ പഠനവകുപ്പ് നടത്തുന്ന ആറാമത് മാസ് കമ്യൂണിക്കേഷന്‍ റിസര്‍ച് കോണ്‍ഫറന്‍സ് നവംബര്‍ 20, 21 തീയതികളില്‍ നടക്കും. ‘മാധ്യമങ്ങളും ജനകീയസംസ്കാരവും ദക്ഷിണേഷ്യയില്‍’ പ്രമേയത്തില്‍ നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി പ്രബന്ധം അവതരിപ്പിക്കാം. പ്രബന്ധത്തിന്റെ പൂര്‍ണരൂപം 31 വരെ അയക്കാം. വിവരങ്ങള്‍ journalism.uoc.ac.in വെബ്സൈറ്റില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

