കാലിക്കറ്റ് വാഴ്സിറ്റി വാർത്തകൾ
text_fieldsവിദൂര വിദ്യാഭ്യാസം: ബിരുദ-പി.ജി പ്രവേശന തീയതി നീട്ടി
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം വഴി 2023 -24 വര്‍ഷത്തേക്കുള്ള ബിരുദ -പി.ജി കോഴ്സുകള്‍ക്ക് അപേക്ഷിക്കാനുള്ള സമയം ദീര്‍ഘിപ്പിച്ചു. ഓണ്‍ലൈനായി ഒക്ടോബര്‍ 20 വരെ അപേക്ഷ സമര്‍പ്പിക്കാം.
ഓണ്‍ലൈന്‍ അപേക്ഷ ലിങ്ക്, കോഴ്സുകളുടെയും ഫീസിന്റെയും വിശദമായ വിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ്, വിജ്ഞാപനം എന്നിവ www.sdeuoc.ac.in വൈബ് സൈറ്റില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനില്‍ ലഭ്യമാണ്.
പരീക്ഷ ടൈംടേബ്ള്
അഫിലിയേറ്റഡ് കോളജുകളിലെ അഞ്ചാം സെമസ്റ്റര്‍ (സി.ബി.സി.എസ്.എസ്, സി.യു.സി.ബി.സി.എസ്.എസ്) ബിരുദ പ്രോഗ്രാമുകളുടെ ഓപണ്‍ കോഴ്സ് റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് നവംബര്‍ 2023 പരീക്ഷകള്‍ നവംബര്‍ 13ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.
പരീക്ഷ ഫലം
മൂന്നാം സെമസ്റ്റര്‍ എം.എസ്.സി മൈക്രോബയോളജി നവംബര്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

