കാലിക്കറ്റ് സര്‍വകലാശാല വാർത്തകൾ
text_fieldsകീം എഴുതാത്തവര്‍ക്കും
ഐ.ഇ.ടിയില്‍ എന്‍.ആര്.ഐ േക്വാട്ട പ്രവേശനം കാലിക്കറ്റ് സര്‍വകലാശാല എൻജിനീയറിങ് കോളജില്‍ 2023-24 അധ്യയനവര്‍ഷത്തെ എന്‍.ആര്.ഐ േക്വാട്ട പ്രവേശനം ആരംഭിച്ചു. കീം എന്‍ട്രന്‍സ് പരീക്ഷ എഴുതാത്തവര്‍ക്കും പ്രവേശനത്തിന് അവസരമുണ്ട്. ഫോണ്‍ 9567172591, 9188400223.
ബി.എഡ് പ്രവേശനം
2023-24 അധ്യയനവര്‍ഷത്തെ ബി.എഡ് പ്രവേശനത്തിന് അപേക്ഷിച്ചവര്‍ക്ക് അപേക്ഷയില്‍ ആവശ്യമായ തിരുത്തൽ വരുത്താൻ 22ന് വൈകീട്ട് അഞ്ചുവരെ അവസരം. തിരുത്തൽ വരുത്തുന്നവര്‍ പുതുക്കിയ അപേക്ഷയുടെ പ്രിന്റ്ഔട്ട് നിര്‍ബന്ധമായും സൂക്ഷിക്കണം. ഒന്നാം അലോട്ട്മെന്റ് ലഭിച്ച് സ്ഥിരം/താല്‍ക്കാലിക പ്രവേശനം നേടിയവര്‍ ഒഴികെയുള്ള എല്ലാവര്ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്ന തീയതി പിന്നീട് അറിയിക്കും. ഫോണ്‍: 0494 2407016, 2660600.
പി.ജി അലോട്ട്മെന്റ്
2023-24 അധ്യയനവര്‍ഷത്തെ എം.എ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍, എം.എസ്.ഡബ്ല്യു, എം.സി.എ പ്രവേശനത്തിനുള്ള അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ മാൻഡേറ്ററി ഫീസടച്ച് 26ന് വൈകീട്ട് മൂന്നിന് മുമ്പ് അതത് കോളജുകളില്‍/സര്‍വകലാശാല സെന്ററുകളില്‍ പ്രവേശനം നേടണം. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്സൈറ്റില്‍. ഫോണ്‍: 0494 2407016, 2660600.
പി.എച്ച്ഡി അപേക്ഷ ക്ഷണിച്ചു
കാലിക്കറ്റ് സര്‍വകലാശാല ലൈഫ് സയന്‍സ് പഠനവിഭാഗത്തില്‍ ഡോ. ഹരികുമാരന്‍ തമ്പിയുടെ കീഴില്‍ പി.എച്ച്ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. രണ്ടുപേര്‍ക്കാണ് അവസരം. ജെ.ആര്.എഫ് യോഗ്യതയുള്ളവര്‍ 22 ന് വൈകീട്ട് അഞ്ചിന് മുമ്പ് lifehod@uoc.ac.in ഇ-മെയിലില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 9446439655.
പുനര്‍മൂല്യനിര്‍ണയ ഫലം
രണ്ടാം സെമസ്റ്റര്‍ എം.എ സംസ്കൃത സാഹിത്യം (സ്പെഷല്‍), ഇംഗ്ലീഷ്, ഇക്കണോമിക്സ്, എം.എസ്.ഡബ്ല്യു ഏപ്രില്‍ 2022 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കല്‍ പരീക്ഷ
18ന് നടത്താന്‍ നിശ്ചയിച്ച് മാറ്റിവെച്ച നാലാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എം.എസ് സി ബോട്ടണി വിത്ത് കമ്പ്യൂട്ടേഷനല്‍ ബയോളജി, സൈക്കോളജി ഏപ്രില്‍ 2022 പരീക്ഷയുടെ പ്രാക്ടിക്കല്‍ 24 ന് നടക്കും. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
പരീക്ഷ അപേക്ഷ
എല്‍.എല്‍ബി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ആഗസ്റ്റ് എട്ടുവരെയും 180 രൂപ പിഴയോടെ 10 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
പ്രബന്ധ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു
കാലിക്കറ്റ് സര്‍വകലാശാല മലയാള-കേരള പഠനവിഭാഗവും ഡോ. ടി.പി. സുകുമാരന്‍ സ്മാരകസമിതി കണ്ണൂരും സംയുക്തമായി ‘സമകാല മലയാള നിരൂപണം: സങ്കേതവും സൗന്ദര്യവും’ വിഷയത്തില്‍ പ്രബന്ധരചന മത്സരം സംഘടിപ്പിക്കുന്നു. ഗവേഷകര്‍ക്കും പി.ജി വിദ്യാർഥികള്‍ക്കും പങ്കെടുക്കാം. യൂണികോഡ് ഫോണ്ടില്‍ (12 പോയന്റ്) 15 പേജില്‍ കവിയാത്ത പ്രബന്ധത്തിന്റെ ഡിജിറ്റല്‍ കോപ്പിയും പി.ഡി.എഫ് കോപ്പിയും സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം സഹിതം ആഗസ്റ്റ് 15 നകം cumandkstps@gmail.com വിലാസത്തില്‍ ലഭിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

