കാലിക്കറ്റ് സർവകലാശാല വാർത്തകൾ
text_fieldsയു.ജി രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കാലിക്കറ്റ് സര്‍വകലാശാല 2023-24 അധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികള്‍ ഏഴിനകം മാന്റേറ്ററി ഫീസടച്ച ശേഷം കോളജുകളില്‍ താല്‍ക്കാലിക/ സ്ഥിര പ്രവേശനം എടുത്ത് അലോട്ട്മെന്റ് ഉറപ്പു വരുത്തണം. എസ്.സി, എസ്.ടി തുടങ്ങി വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന വിഭാഗത്തില്‍പ്പെട്ടവര്‍ 125 രൂപയും മറ്റുള്ളവര്‍ 510 രൂപയുമാണ് ഫീസടക്കേണ്ടത്. ഒന്നാം അലോട്ട്മെന്റില്‍ ഉള്‍പ്പെട്ട് മാന്റേറ്ററി ഫീസടച്ചവര്‍ വീണ്ടും അടക്കേണ്ടതില്ല. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കേന്ദ്രീകൃത മൂല്യനിര്‍ണയക്യാമ്പ്
നാലാം സെമസ്റ്റര്‍ പി.ജി ഏപ്രില്‍ 2023 പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് ആഗസ്റ്റ് 16 മുതല്‍ 19 വരെ നടക്കും. എല്ലാ അധ്യാപകരും ക്യാമ്പില്‍ പങ്കെടുക്കണമെന്ന് പരീക്ഷാഭവന് അറിയിച്ചു. ക്യാമ്പിന്റെ വിവരങ്ങള്‍ അറിയാന്‍ അധ്യാപകര്‍ അതത് ക്യാമ്പ് ചെയര്മാന്മാരുമായി ബന്ധപ്പെടണം. മറ്റു വിശദാംശങ്ങള്‍ വെബ്സൈറ്റില്‍.
കോണ്ടാക്ട് ക്ലാസ്
എസ്.ഡി.ഇ അഞ്ചാം സെമസ്റ്റര്‍ ബി.എ, ബി.കോം, ബി.ബി.എ കോണ്ടാക്ട് ക്ലാസുകള്‍ എട്ടിന് തുടങ്ങും. വിദ്യാർഥികള്‍ ഐ.ഡി കാര്‍ഡ് സഹിതം ക്ലാസിന് ഹാജരാകണം. ക്ലാസ് ഷെഡ്യൂളും വിശദവിവരങ്ങളും വെബ്സൈറ്റിൽ. ഫോണ്‍: 0494 2400288, 2407356, 7494.
പരീക്ഷ അപേക്ഷ
അഞ്ചാം സെമസ്റ്റര്‍ ബി.വോക് ഓര്‍ഗാനിക് ഫാമിങ് നവംബര്‍ 2022 െറഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 14 വരെയും 170 രൂപ പിഴയോടെ 18 വരെയും അഞ്ച് മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.
പരീക്ഷ
മൂന്നാം വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ് ഏപ്രില്‍ 2023 െറഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 26ന് തുടങ്ങും.
എല്‍.എല്‍.ബി മൂന്ന്, ആറ് സെമസ്റ്റര്‍ പരീക്ഷകള്‍ 19നും അഞ്ച്, ഒമ്പത് സെമസ്റ്റര്‍ പരീക്ഷകള്‍ 18നും തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍.
പരീക്ഷ ഫലം
മൂന്നാം സെമസ്റ്റര്‍ എം.എസ് സി സ്റ്റാറ്റിസ്റ്റിക്സ് നവംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഒന്നാം സെമസ്റ്റര്‍ എം.എസ് സി അപ്ലൈഡ് സയന്‍സ് നവംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയ ഫലം
ഒന്നാം സെമസ്റ്റര്‍ ബി.കോം-എല്‍.എല്‍.ബി ഒക്ടോബര്‍ 2020, 2021 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

