കാലിക്കറ്റ് സർവകലാശാല വാർത്തകൾ
text_fieldsപരീക്ഷഫലം
തേഞ്ഞിപ്പലം: ഒന്നാം സെമസ്റ്റര് എം.എസ്.സി മാത്തമാറ്റിക്സ് വിത്ത് ഡേറ്റ സയന്സ് നവംബര് 2021 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്മൂല്യനിര്ണയത്തിന് ജൂണ് എട്ട് വരെ അപേക്ഷിക്കാം.
അപേക്ഷ ക്ഷണിച്ചു
കാലിക്കറ്റ് സര്വകലാശാല എൻജിനീയറിങ് കോളജില് വിവിധ ബ്രാഞ്ചുകളിലേക്ക് എന്.ആര്.ഐ ക്വോട്ടയില് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷന് എൻജിനീയറിങ്, ഇലക്ട്രിക്കല് ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഇന്ഫര്മേഷന് ടെക്നോളജി, മെക്കാനിക്കല് എൻജിനീയറിങ്, പ്രിന്റിങ് ടെക്നോളജി കോഴ്സുകള്ക്ക് 29 മുതല് ഓണ്ലൈനായി അപേക്ഷിക്കാം.
താല്പര്യമുള്ളവര് ജൂണ് 12ന് മുമ്പ് ഓണ്ലൈന് അപേക്ഷ സമര്പ്പിച്ച് അപേക്ഷയുടെ പകര്പ്പും അനുബന്ധ രേഖകളും 16ന് മുമ്പായി കോളജില് സമര്പ്പിക്കണം. വിശദവിവരങ്ങള് കോളജ് വെബ്സൈറ്റില് (www.cuiet.info). ഫോണ് 04942400223, 9188400223, 9567172591.
അപേക്ഷത്തീയതി നീട്ടി
എസ്.ഡി.ഇ 2022 -23 അധ്യയന വര്ഷത്തെ ബി.എ മള്ട്ടിമീഡിയ കോഴ്സിന് ജൂണ് അഞ്ച് വരെ അപേക്ഷിക്കാം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

