കാലിക്കറ്റ് വാഴ്സിറ്റി വാർത്തകൾ
text_fieldsപി.എച്ച്.ഡി ഒഴിവുകള്‍
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല പഠനവകുപ്പുകളിലെയും അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലെയും റിസര്‍ച് ഗൈഡുമാര്‍, വകുപ്പു തലവന്മാര് എന്നിവര്‍ പി.എച്ച്.ഡി എന്‍ട്രന്‍സ് വിഭാഗത്തില്‍പ്പെടുന്ന അപേക്ഷകരുടെ പ്രവേശനത്തിനായി പ്രവേശന വിജ്ഞാപനത്തോടൊപ്പം സര്‍വകലാശാല വെബ്സൈറ്റില്‍ പരസ്യപ്പെടുത്തേണ്ട ഒഴിവുകള്‍, കോളജ്, ഡിപ്പാര്‍ട്ട്മെന്റ് എന്നിവ പോര്‍ട്ടലില്‍ ലഭ്യമായ ലിങ്കില്‍ ജൂണ്‍ 15നകം അപ് ലോഡ് ചെയ്യണം. വകുപ്പ് തലവന്മാര് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം.
അതിഥി അധ്യാപക നിയമനം
കാലിക്കറ്റ് സര്‍വകലാശാല ജിയോളജി പഠനവകുപ്പില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ ഒഴിവുള്ള രണ്ട് അധ്യാപക തസ്തികയിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അതിഥി അധ്യാപകരെ നിയമിക്കും.
യോഗ്യരായ ഉദ്യോഗാർഥികള്‍ 27ന് മുമ്പായി വിശദമായ ബയോഡാറ്റ cugeo@uoc.ac.in എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
വാക് ഇന്‍ ഇന്റര്‍വ്യു
കാലിക്കറ്റ് സര്‍വകലാശാല സോഷ്യോളജി പഠനവിഭാഗത്തില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നതിനായി വാക് ഇന്റര്‍വ്യു നടത്തും. യോഗ്യരായ ഉദ്യോഗാർഥികള്‍ 29ന് രാവിലെ 10ന് സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം പഠനവിഭാഗത്തില്‍ ഹാജരാകണം. ഫോണ്‍: 8907635688.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

