കാലിക്കറ്റ് സർവകലാശാല വാർത്തകൾ
text_fieldsഗവേഷണ പരിശീലനം
തേഞ്ഞിപ്പലം: ‘ബ്രയോഫൈറ്റുകളുടെ വര്‍ഗീകരണവും പരിസ്ഥിതി ശാസ്ത്രവും’ വിഷയത്തില്‍ ഗവേഷകര്‍ക്കായി കാലിക്കറ്റ് സര്‍വകലാശാല സസ്യശാസ്ത്ര പഠനവിഭാഗം പരിശീലന പരിപാടി സംഘടിപ്പിക്കും. ബോട്ടണി പഠനവിഭാഗം സെമിനാര്‍ ഹാളില്‍ 16ന് രാവിലെ 10ന് തുടങ്ങുന്ന പരിപാടി പ്രോ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ഉദ്ഘാടനം ചെയ്യും.
വിദ്യാര്‍ഥികള്‍, ഗവേഷകര്‍, അധ്യാപകര്‍ എന്നിവര്‍ക്കായി നടത്തുന്ന പരിപാടിയില്‍ വിദഗ്ധര്‍ ക്ലാസെടുക്കും. ബുധനാഴ്ച വൈകീട്ട് നാലിന് നടക്കുന്ന സമാപന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് മുഖ്യാതിഥിയാകും.
ഓഡിറ്റ് കോഴ്സ് പുനഃപരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല പ്രൈവറ്റ് രജിസ്ട്രേഷന് 2020 പ്രവേശന ബിരുദ വിദ്യാർഥികളില്‍ ഒന്നുമുതല്‍ നാലുവരെ സെമസ്റ്റര്‍ ഓഡിറ്റ് കോഴ്സ് ഓണ്‍ലൈന്‍ പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്കുള്ള പുനഃപരീക്ഷ 18ന് നടക്കും. സ്ട്രീം ചേഞ്ച് വഴി റെഗുലര്‍ കോളജുകളിലേക്ക് മാറിയവര്‍ക്കും പുനഃപരീക്ഷയില്‍ പങ്കെടുക്കാം. പരീക്ഷയുടെ വിശദമായ ഷെഡ്യൂളും ഓണ്‍ലൈന്‍ ലിങ്കും വെബ്സൈറ്റില്‍.
പരീക്ഷ
എസ്.ഡി.ഇ മൂന്നാം സെമസ്റ്റര്‍ പി.ജി നവംബര്‍ 2022 റെഗുലര്‍ പരീക്ഷകള്‍ ജൂണ്‍ ഒന്നിന് തുടങ്ങും.
പുനര്‍മൂല്യനിര്‍ണയ ഫലം
എസ്.ഡി.ഇ ഒന്നാം സെമസ്റ്റര്‍ ബി.എ മള്‍ട്ടിമീഡിയ നവംബര്‍ 2020 റെഗുലര്‍ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ മാറ്റി
22 മുതല്‍ 26 വരെ നടത്താന്‍ നിശ്ചയിച്ച നാലാം സെമസ്റ്റര്‍ യു.ജി, ഒന്നാം സെമസ്റ്റര്‍ ബി.എഡ് പരീക്ഷകള്‍ (സ്പെഷല്‍ പരീക്ഷകളും പുനഃപരീക്ഷകളുമുള്പ്പെടെ) മാറ്റിവെച്ചു. മറ്റു ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല. പുതുക്കിയ തീയതികള്‍ പിന്നീട് പ്രഖ്യാപിക്കും.
സി.എച്ച് ചെയറിൽ പ്രഭാഷണം
കാലിക്കറ്റ് സര്‍വകലാശാല സി.എച്ച് ചെയര്‍ ഇന്ത്യയിലെ കര്‍മശാസ്ത്ര പഠനങ്ങളെക്കുറിച്ച് പ്രഭാഷണം സംഘടിപ്പിക്കുന്നു. 18ന് രാവിലെ 10ന് സി.എച്ച് ചെയര്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ നെതര്‍ലാൻഡ്സ് ലൈഡന്‍ സര്‍വകലാശാലയിലെ ഗവേഷകൻ ഡോ. മഹ്മൂദ് കൂരിയ പ്രഭാഷണം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

