കാലിക്കറ്റ് വാഴ്സിറ്റി വാർത്തകൾ
text_fieldsപി.ജി, ഇന്റഗ്രേറ്റഡ് പി.ജി പ്രവേശന പരീക്ഷ: അപേക്ഷ 27 വരെ
കാലിക്കറ്റ് സര്‍വകലാശാല 2023-24 അധ്യയന വര്‍ഷത്തെ പഠനവകുപ്പുകളിലെ പി.ജി, ഇന്റഗ്രേറ്റഡ് പി.ജി സര്‍വകലാശാല സെന്ററുകളിലെ എം.സി.എ, എം.എസ്.ഡബ്ല്യു, എം.എ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍, എം.എസ് സി ഹെല്‍ത്ത് ആൻഡ് യോഗ തെറപ്പി.
ഫോറന്‍സിക് സയന്‍സ് കോഴ്സുകളുടെ പൊതുപ്രവേശന പരീക്ഷക്ക് അപേക്ഷ സ്വീകരിക്കുന്നത് 27ന് അവസാനിക്കും. പ്രവേശന പരീക്ഷ േമയ് 18, 19 തീയതികളില്‍ നടക്കും. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്സൈറ്റില്‍ (admission.uoc.ac.in). ഫോണ്‍: 0494 2407016, 2407017.
എല്‍എല്‍.എം വൈവ
നാലാം സെമസ്റ്റര്‍ എല്‍എല്‍.എം ഡിസംബര്‍ 2022 പരീക്ഷയുടെ വൈവ േമയ് രണ്ട്, നാല് തീയതികളില്‍ നടക്കും.
പരീക്ഷഫലം
ഒന്നാം വര്‍ഷ ബി.പി.എഡ് (ഇന്റഗ്രേറ്റഡ്) ഏപ്രില്‍ 2022 െറഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് േമയ് ആറ് വരെ അപേക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

