കാലിക്കറ്റ് സര്‍വകലാശാല വാർത്തകൾ
text_fieldsപി.ജി അസൈന്മെന്റ്
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം 2019 പ്രവേശനം എം.എ, എം.എസ് സി, എം.കോം സപ്ലിമെന്ററി വിദ്യാർഥികള്‍ ഒന്ന്, രണ്ട് സെമസ്റ്ററുകളിലെ ഓഡിറ്റ് കോഴ്സ് പ്രകാരം തയാറാക്കേണ്ട ബുക്ക് റിവ്യൂ, അസൈന്മെന്റ്, റിപ്പോര്‍ട്ട് എന്നിവ സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ 30ന് മുമ്പ് നിർദിഷ്ട മാതൃകയില്‍ എസ്.ഡി.ഇ ഡയറക്ടര്‍ക്ക് നേരിട്ടോ തപാല്‍ വഴിയോ സമര്‍പ്പിക്കണം.
പരീക്ഷകളില്‍ മാറ്റം
മാര്‍ച്ച് 14ന് നടത്താന്‍ നിശ്ചയിച്ച് മാറ്റിവെച്ച ഒന്നാം സെമസ്റ്റര്‍ യു.ജി നവംബര്‍ 2022 പരീക്ഷകളും ബി.വോക് നവംബര്‍ 2021, 2022 പരീക്ഷകളും ഏപ്രില്‍ അഞ്ചിലേക്കും മാര്‍ച്ച് 15ന് നടത്താന്‍ നിശ്ചയിച്ച് മാറ്റിവെച്ച ആറാം സെമസ്റ്റര്‍ യു.ജി ഏപ്രില്‍ 2023 പരീക്ഷകള്‍ മാര്‍ച്ച് 28ലേക്കും മാര്‍ച്ച് 28ന് നടത്താന്‍ നിശ്ചയിച്ച യു.ജി ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2022 പരീക്ഷകളും ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2023 പരീക്ഷകളും മാര്‍ച്ച് 31ലേക്കും മാറ്റി.
പരീക്ഷ
സര്‍വകലാശാല എൻജിനീയറിങ് കോളജിലെ നാലാം സെമസ്റ്റര്‍ ബി.ടെക് ഏപ്രില്‍ 2022 െറഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 28ന് തുടങ്ങും.അഞ്ചാം സെമസ്റ്റര്‍ ബി.വോക് നവംബര്‍ 2022 െറഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ഏപ്രില്‍ അഞ്ചിന് തുടങ്ങും.
സര്‍വകലാശാല പഠനവിഭാഗങ്ങളിലെ മൂന്നാം സെമസ്റ്റര്‍ എം.എസ് സി അപ്ലൈഡ് സൈക്കോളജി, എം.എ കംപാരറ്റീവ് ലിറ്ററേച്ചര്‍, ജേണലിസം നവംബര്‍ 2022 െറഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 24ന് തുടങ്ങും.