കാലിക്കറ്റ് സർവകലാശാല വാർത്തകൾ
text_fieldsപ്രഭാഷണം 12ന്
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല പൊളിറ്റിക്കല്‍ സയന്‍സ്, ചരിത്ര പഠനവിഭാഗങ്ങള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ 'ഇന്ത്യ-അമേരിക്കന്‍ ബന്ധങ്ങളിലെ സഹകരണ പ്രതീക്ഷകള്‍' വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിക്കുന്നു. 12ന് രാവിലെ 10.30ന് ആര്യഭട്ട ഹാളില്‍ നടക്കുന്ന പരിപാടി രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് ഉദ്ഘാടനം ചെയ്യും. മുന്‍ ഇന്ത്യന്‍ അംബാസഡര്‍ അശോക് സജ്ജന്‍ ഹാര് മുഖ്യപ്രഭാഷണം നടത്തും.
ഡെപ്യൂട്ടി ഡയറക്ടര്‍ നിയമനം: തീയതി നീട്ടി
കാലിക്കറ്റ് സര്‍വകലാശാലയില്‍ ഒഴിവുള്ള ഫിസിക്കല്‍ എജുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയിലെ നിയമനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 21 വരെ നീട്ടി. അപേക്ഷ തപാലില്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 27.
പരീക്ഷ
മൂന്നാം സെമസ്റ്റര്‍ എം.എ ഡെവലപ്മെന്റ് എക്കണോമിക്സ്, ബിസിനസ് എക്കണോമിക്സ്, എക്കണോമെട്രിക്സ് നാലാം സെമസ്റ്റര്‍, എം.എസ് സി മാത്തമറ്റിക്സ് വിത്ത് ഡേറ്റ സയന്‍സ്, ഫോറന്‍സിക് സയന്‍സ്, ബയോളജി ഏപ്രില്‍ 2022 റെഗുലര്‍ പരീക്ഷകള്‍ 2023 ജനുവരി നാലിന് തുടങ്ങും.
പരീക്ഷ ഫലം
അഞ്ചാം സെമസ്റ്റര്‍ ബി.ടെക്, പാര്‍ട്ട് ടൈം ബി.ടെക് സെപ്റ്റംബര്‍ 2021 ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
എം.സി.എ വൈവ
ആറാം സെമസ്റ്റര്‍ എം.സി.എ ഡിസംബര്‍ 2022 പരീക്ഷയുടെ പ്രോജക്ട് ഇവാല്വേഷനും വൈവയും 16ന് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

