Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാലിക്കറ്റ് വാഴ്സിറ്റി വാർത്തകൾ

text_fields
bookmark_border
calicut university
cancel

ക്രിസ്മസ് അവധി

കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളുടെയും പഠനവകുപ്പുകളുടെയും സെന്ററുകളുടെയും ക്രിസ്മസ് അവധി 24 മുതല്‍ ജനുവരി രണ്ടുവരെ ആയിരിക്കും.

പരീക്ഷ

നാലാം സെമസ്റ്റര്‍ എം.ആർക് ജൂലൈ 2022 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 20ന് തുടങ്ങും.

പ്രായോഗിക പരീക്ഷ

രണ്ടാം സെമസ്റ്റര്‍ ബി.വോക് ഫിഷ് പ്രോസസിങ് ഏപ്രില്‍ 2021 പരീക്ഷ പ്രാക്ടിക്കല്‍ എട്ടിന് വെമ്പല്ലൂര്‍ എം.ഇ.എസ് അസ്മാബി കോളജില്‍ നടക്കും.

പരീക്ഷഫലം

ഒന്നാം സെമസ്റ്റര്‍ എം.എസ് സി ബയോടെക്‌നോളജി (നാഷനല്‍ സ്ട്രീം) ഡിസംബര്‍ 2020 റെഗുലര്‍ പരീക്ഷഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റര്‍ എം.എഡ് ഡിസംബര്‍ 2021 പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 16 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റര്‍ എം.എസ് സി ഹെല്‍ത്ത് ആൻഡ് യോഗ തെറപ്പി റെഗുലര്‍, സപ്ലിമെന്ററി പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 17വരെ അപേക്ഷിക്കാം.

എട്ടാം സെമസ്റ്റര്‍ ബി.ടെക് റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 24 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റര്‍ ബി.എ, ബി.എ-എ.എഫ്.യു, ബി.എസ്.ഡബ്ല്യു, ബി.വി.സി, ബി.എഫ്.ടി റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 22 വരെ അപേക്ഷിക്കാം.

പരീക്ഷ അപേക്ഷ

മൂന്നാം സെമസ്റ്റര്‍ എം.എസ് സി റേഡിയേഷന്‍ ഫിസിക്‌സ് ജനുവരി 2023 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴകൂടാതെ 15 വരെയും 170 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - calicut university news
Next Story