കാലിക്കറ്റ് വാഴ്സിറ്റി വാർത്തകൾ
text_fieldsഫിസിയോതെറപ്പിസ്റ്റ് നിയമനം
കാലിക്കറ്റ് സര്‍വകലാശാല കായിക പഠനവിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഫിസിയോതെറപ്പിസ്റ്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ 13നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷ അപേക്ഷ
ഒന്ന്, മൂന്ന് സെമസ്റ്റര്‍ ബി.എഡ് സ്‌പെഷല്‍ എജുക്കേഷന്‍ നവംബര്‍ 2022 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴകൂടാതെ 16 വരെയും 170 രൂപ പിഴയോടെ 19 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ എല്‍എല്‍.ബി യൂനിറ്ററി ഡിഗ്രി ഏപ്രില്‍ 2022 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും നവംബര്‍ 2022 സപ്ലിമെന്ററി പരീക്ഷക്കും എട്ടാം സെമസ്റ്റര്‍ ബി.ബി.എ-എല്‍എല്‍.ബി നവംബര്‍ 2022 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും പിഴ കൂടാതെ 19 വരെയും 170 രൂപ പിഴയോടെ 21 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
പരീക്ഷ
ഒന്നാം സെമസ്റ്റര്‍ എം.ആർക് ജനുവരി 2022 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 16ന് തുടങ്ങും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

