Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകലിക്കറ്റ് സർവ്വകലാശാല...

കലിക്കറ്റ് സർവ്വകലാശാല വാർത്തകൾ

text_fields
bookmark_border
calicut university
cancel

തൊഴില്‍ മേള: സ്പോട്ട് രജിസ്ട്രേഷന് സൗകര്യം

ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും കാലിക്കറ്റ് സര്‍വകലാശാല പ്ലേസ്‌മെന്റ് സെല്ലും ചേര്‍ന്നു നടത്തുന്ന തൊഴില്‍ മേളക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യവും. 26ന് രാവിലെ 10.30ന് സര്‍വകലാശാല സെമിനാര്‍ കോംപ്ലക്സില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് 'നിയുക്തി' തൊഴില്‍മേള ഉദ്ഘാടനം ചെയ്യും. jobfest.kerala.gov.in എന്ന വെബ് സൈറ്റില്‍ മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്ത് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. മൂന്ന് കോപ്പി ബയോഡാറ്റ കൈയ്യില്‍ കരുതണം.

സാങ്കേതിക കാരണങ്ങളാല്‍ അഡ്മിറ്റ് കാര്‍ഡ് ലഭിക്കാത്തവര്‍ക്ക് മേളയിലെ ഹെല്‍പ് ഡെസ്‌കില്‍ സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യം ഒരുക്കുമെന്ന് പ്ലേസ്‌മെന്റ് സെല്‍ മേധാവി ഡോ. എ. യൂസുഫ്, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ കെ. ഷൈലേഷ് എന്നിവര്‍ അറിയിച്ചു.

ഐ.ടി, വാഹന വിപണനം, ഭക്ഷ്യ സംസ്‌കരണം, ആരോഗ്യം, ഇന്‍ഷുറന്‍സ്, മാര്‍ക്കറ്റിങ്, വസ്ത്രവ്യാപാരം, ഇവന്റ് മാനേജ്മെന്റ് എന്നീ മേഖലകളിലെ പ്രമുഖ കമ്പനികള്‍ മേളയില്‍ തൊഴിലവസരങ്ങളുമായി എത്തുന്നുണ്ട്. പ്ലസ്ടു, ബിരുദം, ബി.ടെക്, എം.സി.എ, ഐ.ടി.ഐ മെഷിനിസ്റ്റ്, ഐ.ടി.ഐ ഫിറ്റര്‍, ഡിപ്ലോമ മെക്കാനിക്, ഡിപ്ലോമ ഓട്ടോമൊബൈല്‍, എം.ബി.എ, ബി.എസ് സി. ഫുഡ് ടെക്നോളജി തുടങ്ങിയ യോഗ്യതയുള്ളവര്‍ക്കാണ് കൂടുതല്‍ അവസരങ്ങള്‍.

കിന്‍ഫ്ര ഫുഡ് പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ഭക്ഷ്യ സംസ്‌കരണ കമ്പനികളായ പരിസണ്‍സ്, എസ്സെന്‍, ഫ്രഷ് വെ ലഗൂണ്‍, ഐ.ടി കമ്പനികളായ സൈബ്രൊസിസ്, ഫെബ്നോ ടെക്നോളജീസ്, സ്വീന്‍സ്, സിസോള്‍ തുടങ്ങിയവയും പാദരക്ഷാ കമ്പനിയായ വാക്കറൂ, കോട്ടയ്ക്കല്‍ അല്‍മാസ് ഹോസ്പിറ്റല്‍, മൊബൈല്‍ സര്‍വീസിങ് മേഖലയിലെ ബ്രിട്ട്കോ ആൻഡ് ബ്രിഡ്കോ, മാരുതി, കിയ വാഹന മാര്‍ക്കറ്റിങ് കമ്പനികളും മേളയില്‍ പങ്കെടുക്കുന്നുണ്ട്. ഫോണ്‍: 8078428570, 9388498696.

കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് നീട്ടി

തൃശൂര്‍, കോഴിക്കോട് ഗവ. ലോ കോളജുകളില്‍ 15ന് തുടങ്ങിയ എല്‍.എല്‍.ബി പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയക്യാമ്പ് 25 വരെ നീട്ടി. ഈ ദിവസങ്ങളില്‍ സര്‍വകലാശാലക്ക് കീഴിലുള്ള ലോ കോളജുകളില്‍ ഇംഗ്ലീഷ് ഒഴികെ ക്ലാസുകള്‍ ഉണ്ടാകില്ല.

പ്രഫസര്‍ ഡെപ്യൂട്ടേഷന്‍ നിയമനം

ഇക്കണോമിക്‌സ് പഠനവകുപ്പില്‍ പ്രഫസര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 2018ലെ യു.ജി.സി നിയമാവലി പ്രകാരം യോഗ്യരായ ഗവ, എയ്ഡഡ് കോളജുകളിലെയും സര്‍വകലാശാലകളിലെയും പ്രഫസര്‍മാര്‍ക്ക് അപേക്ഷിക്കാം.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ഫുഡ് സയന്‍സ് ആൻഡ് ടെക്‌നോളജി നവംബര്‍ 2021 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ അഞ്ചുവരെ അപേക്ഷിക്കാം.ഒന്നാം സെമസ്റ്റര്‍ എം.ബി.എ നവംബര്‍ 2021 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.അദീബി ഫാസില്‍ ഏപ്രില്‍ 2022 പ്രിലിമിനറി ഒന്നാം വര്‍ഷ പരീക്ഷയുടെയും ഫൈനല്‍ പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.

ബി.ടെക് സീറ്റൊഴിവ്

എൻജിനീയറിങ് കോളജില്‍ ഒഴിവുള്ള ബി.ടെക് സീറ്റുകളിലേക്ക് 28 വരെ കോളജില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഇ.സി, ഇ.ഇ, ഐ.ടി, എം.ഇ, പ്രിന്റിങ് ടെക്‌നോളജി ബ്രാഞ്ചുകളിലേക്കാണ് സ്‌പോട്ട് അഡ്മിഷന്‍. കീം റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് അവസരം. ലാറ്ററല്‍ എന്‍ട്രി വഴി രണ്ടാം വര്‍ഷത്തിലേക്ക് പ്രവേശനത്തിനും അവസരമുണ്ട്. പ്രവേശന പരീക്ഷ എഴുതാത്തവര്‍ക്ക് എന്‍.ആര്‍.ഐ ക്വാട്ട വഴി പ്രവേശനം നേടാം. സെമസ്റ്ററിന് 20000 രൂപയാണ് ട്യൂഷന്‍ ഫീസ്. ഫോണ്‍ 9567172591

പരീക്ഷ

ഒന്നാം സെമസ്റ്റര്‍ എം.വോക് ഇന്‍ അപ്ലൈഡ് ബയോ ടെക്‌നോളജി നവംബര്‍ 2020, 2021 റെഗുലര്‍ പരീക്ഷകള്‍ ഡിസംബര്‍ അഞ്ചിന് തുടങ്ങും.

പരീക്ഷ അപേക്ഷ

അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റര്‍ എം.ബി.എ ജനുവരി 2023 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഡിസംബര്‍ ഏഴുവരെയും 170 രൂപ പിഴയോടെ ഒമ്പത് വരെയും അപേക്ഷിക്കാം.

തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യണം

തിരുവനന്തപുരം: സ്‌കോൾ-കേരള മുഖേന 2022-24 ബാച്ചിൽ ഓപൺ റെഗുലർ വിഭാഗത്തിൽ ഒന്നാംവർഷ ഹയർ സെക്കൻഡറി പ്രവേശനത്തിന് ഓൺലൈൻ മുഖേന രജിസ്റ്റർ ചെയ്ത്, ഇതിനകം നിർദിഷ്ട രേഖകൾ സമർപ്പിച്ച വിദ്യാർഥികൾക്ക് പഠന കേന്ദ്രം അനുവദിച്ച് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായി.

രജിസ്‌ട്രേഷൻ സമയത്ത് വിദ്യാർഥികൾക്ക് അനുവദിച്ചിട്ടുള്ള യൂസർ നെയിം, പാസ്വേഡ് ഇവ ഉപയോഗിച്ച് www.scolekerala.org മുഖേന തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യണം. പഠനകേന്ദ്രം കോഓഡിനേറ്റിങ് ടീച്ചർ മുമ്പാകെ സമർപ്പിച്ച് മേലൊപ്പ് വാങ്ങണം. ഒന്നാംവർഷ സമ്പർക്ക ക്ലാസുകളുടെ വിവരം പഠന കേന്ദ്രങ്ങൾ മുഖേന അറിയാവുന്നതാണെന്ന് എക്‌സിക്യൂട്ടിവ് ഡയറക്ടർ അറിയിച്ചു.

സ്ത്രീധന നിരോധന പ്രതിജ്ഞ 26ന്

തിരുവനന്തപുരം: വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ നവംബർ 26ന് രാവിലെ 11ന് സർക്കാർ ജീവനക്കാരും സ്കൂൾ, കോളജ് വിദ്യാർഥികളും സ്ത്രീധന നിരോധന പ്രതിജ്ഞയെടുക്കും. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കാനായി 'ഓറഞ്ച് ദ വേൾഡ് കാമ്പയിൽ എൻഡ് വയലൻസ് എഗൈൻസ്റ്റ് വിമൻ നൗ' എന്ന പരിപാടി സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രതിജ്ഞയെടുക്കുന്നത്. നവംബർ 25 മുതൽ ഡിസംബർ 10 വരെ നീളുന്ന പരിപാടികളാണ് വനിത ശിശുവികസന വകുപ്പ് സംഘടിപ്പിക്കുന്നത്.

സീറ്റൊഴിവ്

തിരുവനന്തപുരം: ഗവ. കോളജ് തലശ്ശേരി, ചൊക്ലിയിൽ ബി.സി.എ, ബി.കോം കോഴ്‌സുകളിൽ പി.ഡബ്ല്യു.ഡി വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്. അർഹരായ വിദ്യാർഥികൾ എല്ലാ ഒറിജിനൽ സർട്ടിഫിക്കറ്റുകളും സഹിതം 28ന് ഓഫിസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0490 2966800.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Calicut University
News Summary - Calicut University News
Next Story