Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാലിക്കറ്റ് വാഴ്സിറ്റി വാർത്തകൾ

text_fields
bookmark_border
calicut university
cancel

ജൂനിയര്‍ റിസര്‍ച് ഫെലോ, പ്രോജക്ട് അസോസിയേറ്റ്

കാലിക്കറ്റ് സര്‍വകലാശാലയില്‍ ഡി.എസ്.ടി-എസ്.ഇ.ആര്‍.ബി പ്രോജക്ടിന് കീഴില്‍ ജൂനിയര്‍ റിസര്‍ച് ഫെലോ/പ്രോജക്ട് അസോസിയേറ്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കെമിസ്ട്രി പഠനവിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസര്‍ ഡോ. കെ. ഫസലുറഹ്‌മാനാണ് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍. താല്‍പര്യമുള്ളവര്‍ 24നകം പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍: 9895686875, ഇ-മെയില്‍: kfazalurahman@uoc.ac.in.

പരീക്ഷാഫലം

ബി.എ മള്‍ട്ടിമീഡിയ മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2019, 2020 പരീക്ഷകളുടെയും നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2020, 2021 പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 20വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

എം.ബി.എ വൈവ

നാലാം സെമസ്റ്റര്‍ എം.ബി.എ ജൂലൈ 2022 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ പ്രോജക്ട്, ഡിസര്‍ട്ടേഷന്‍ ഇവാല്വേഷന്‍, വൈവ എന്നിവ 15ന് തുടങ്ങും.

പരീക്ഷ

ബി.ആര്‍ക്ക് 1, 2 സെമസ്റ്റര്‍ ഏപ്രില്‍ 2022 റെഗലുര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 28നും ആറാം സെമസ്റ്റര്‍ 29നും തുടങ്ങും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - calicut university news
Next Story