കാലിക്കറ്റ് വാഴ്സിറ്റി വാർത്തകൾ
text_fieldsസീറ്റൊഴിവ്
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ കോഴിക്കോട് കോസ്റ്റ്യൂം ആൻഡ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ബി.എസ് സി കോസ്റ്റ്യൂം ആൻഡ് ഫാഷന്‍ ഡിസൈനിങ്, എം.എസ് സി ഫാഷന്‍ ആൻഡ് ടെക്സ്‌റ്റൈല്‍ ഡിസൈനിങ് കോഴ്സുകള്‍ക്ക് എസ്.സി, എസ്.ടി സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഫോണ്‍: 0495 2761335, 8893280055, 8547210023, 9895843272.
അധ്യാപക നിയമനം
റഷ്യന്‍ ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍ പഠനവിഭാഗത്തില്‍ അസി. പ്രഫസര്‍ തസ്തികയില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അഭിമുഖം. താല്‍പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബർ ഒമ്പതിന് രാവിലെ 10.30ന് പഠനവിഭാഗത്തില്‍ ഹാജരാകണം.
പരീക്ഷ അപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ ബി.എ മള്‍ട്ടിമീഡിയ, ബി.എം.എം.സി ഏപ്രില്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ നവംബർ 10 വരെയും 170 രൂപ പിഴയോടെ 14 വരെയും ഓണ്‍ലൈൻ രജിസ്റ്റര്‍ ചെയ്യാം. ഒന്നാം സെമസ്റ്റര്‍ എം.വോക് സോഫ്റ്റ് വെയര്‍ ഡെവലപ്മെന്റ്, ബയോ ടെക്നോളജി, നവംബര്‍ 2020, 2021 റെഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ 14 വരെയും 170 രൂപ പിഴയോടെ 16 വരെയും അപേക്ഷിക്കാം.
പരീക്ഷ ഫലം
എസ്.ഡി.ഇ മൂന്നാം സെമസ്റ്റര്‍ എം.എ ഇക്കണോമിക്സ്, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ് നവംബര്‍ 2020 പരീക്ഷകളുടെയും ഫൈനല്‍ എം.എ ഫിലോസഫി ഏപ്രില്‍ 2021 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 15 വരെ അപേക്ഷിക്കാം.ഏഴാം സെമസ്റ്റര്‍ ബി.ടെക് മെക്കാനിക്കല്‍ എൻജിനീയറിങ് നവംബര്‍ 2021 റെഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 17 വരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
മൂന്നാം സെമസ്റ്റര്‍ എം.കോം നവംബര്‍ 2021 പരീക്ഷയുടെ തടഞ്ഞുവെച്ച പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. ജൂണ്‍ 2021 റെഗുലര്‍ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
റെഗുലര്‍, സപ്ലിമെന്ററി പരീക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ അഞ്ചാം സെമസ്റ്റര്‍ യു.ജി (ഓപണ്‍ കോഴ്സ്) നവംബര്‍ 2022 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷ 21ന് തുടങ്ങും.മൂന്നാം സെമസ്റ്റര്‍ ബി.ടെക് ഏപ്രില്‍ 2022 ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി പരീക്ഷ 28നും നാലാം സെമസ്റ്റര്‍ ഡിസംബര്‍ 14നും തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

