കാലിക്കറ്റ് സർവകലാശാല വാർത്തകൾ
text_fieldsഇന്റഗ്രേറ്റഡ് പി.ജി പ്രവേശനം നീട്ടി
2022-23 അധ്യയന വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പി.ജി പ്രവേശനം നവംബര്‍ ഏഴിന് വൈകീട്ട് മൂന്നുവരെ നീട്ടി. ലേറ്റ് രജിസ്‌ട്രേഷനും മാൻഡേറ്ററി ഫീസ് അടക്കാനും ഏഴിന് ഉച്ചക്ക് രണ്ടുവരെ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍ അവസരമുണ്ട്.
സ്റ്റാര്‍ട്ടപ് മിഷന്‍ ശില്പശാല
നൂതന ഗവേഷണാശയങ്ങളെ പ്രായോഗികമാക്കാൻ കാലിക്കറ്റ് സര്‍വകലാശാല രണ്ടുദിവസത്തെ ശില്പശാല നടത്തുന്നു. കേരള സ്റ്റാര്‍ട്ടപ് മിഷന്റെ റിസര്‍ച് ഇന്നൊവേഷന്‍ നെറ്റ് വര്‍ക്ക് (റിങ്ക്) പദ്ധതിയുടെ ഭാഗമായി നവംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ സര്‍വകലാശാല കാമ്പസിലെ ആര്യഭട്ട ഹാളിലാണ് പരിപാടി.
ഗവേഷണ നേട്ടങ്ങളെയും ആശയങ്ങളെയും ഉൽപന്നങ്ങളായോ സേവനങ്ങളായോ വിപണിയിലെത്തിക്കാന്‍ സഹായിക്കുകയും അതുവഴി സാമൂഹിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയുമാണ് ലക്ഷ്യം. സര്‍വകലാശാല-കോളജ് അധ്യാപകര്‍, ഗവേഷണ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. ഫോണ്‍: 9961824725
പരീക്ഷഫലം
മൂന്ന്, നാല് സെമസ്റ്റര്‍ ബി.ടെക്, മൂന്ന്, നാല്, അഞ്ച്, ആറ് സെമസ്റ്റര്‍ ബി.ആർക് സെപ്റ്റംബര്‍ 2021 സ്‌പെഷല്‍ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ആർക് സെപ്റ്റംബര്‍ 2021 ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിര്‍ണയ ഫലം
ആറാം സെമസ്റ്റര്‍ ബി.എസ് സി, ബി.സി.എ ഏപ്രില്‍ 2022 പരീക്ഷയുടെ പുനർ മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

