കാലിക്കറ്റ് സർവകലാശാല വാർത്തകൾ
text_fieldsടി.സി.എസ് യൂത്ത് എംപ്ലോയ്‌മെന്റ് പ്രോഗ്രാം
കാലിക്കറ്റ് സര്‍വകലാശാല എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആൻഡ് ഗൈഡന്‍സ് ബ്യൂറോ, സര്‍വകലാശാല പ്ലേസ്‌മെന്റ് സെല്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ടി.സി.എസ് യൂത്ത് എംപ്ലോയ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.
2021, 2022 വര്‍ഷങ്ങളില്‍ ബി.ടെക് ഇതര ബിരുദം നേടിയവര്‍ക്കും അവസാനവര്‍ഷ ബിരുദക്കാര്‍ക്കും അപേക്ഷിക്കാം. വാര്‍ഷിക വരുമാനം ആറു ലക്ഷം രൂപയില്‍ താഴെയുള്ളവർക്കും എസ്.സി, എസ്.ടി വിഭാഗക്കാർക്കും നവംബർ 10നകം അപേക്ഷിക്കാം. ഫോണ്‍: 9388498696.
പുനര്‍മൂല്യനിര്‍ണയ ഫലം
നാലാം സെമസ്റ്റര്‍ ബി.വോക് ഫുഡ് സയന്‍സ് ഏപ്രില്‍ 2021 പരീക്ഷയുടെയും മൂന്നാം സെമസ്റ്റര്‍ എം.എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് നവംബര്‍ 2021 പരീക്ഷയുടെയും മൂന്നാം സെമസ്റ്റര്‍ ബി.വോക്. ഒപ്‌ടോമെട്രി ആൻഡ് ഒഫ്താല്‍മോളജിക്കല്‍ ടെക്‌നിക് നവംബര്‍ 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷഫലം
മൂന്നാം സെമസ്റ്റര്‍ എം.ബി.എ ഇന്റര്‍നാഷനല്‍ ഫിനാന്‍സ്, ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് ജനുവരി 2022 പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ ഒമ്പതുവരെ അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റര്‍ ബി.വോക്. ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി, ലോജിസ്റ്റിക് മാനേജ്‌മെന്റ് നവംബര്‍ 2021 പരീക്ഷയുടെയും ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 10 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ ബി.എ മള്‍ട്ടിമീഡിയ, ബി.എം.എം.സി ഏപ്രില്‍ 2021 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ ഒമ്പതുവരെ അപേക്ഷിക്കാം.
ബിരുദപ്രവേശനം
2022-23 അധ്യയനവര്‍ഷത്തെ ബിരുദപ്രവേശനം നവംബര്‍ ഏഴിന് വൈകീട്ട് മൂന്നുവരെ നീട്ടി. ക്യാപ് രജിസ്‌ട്രേഷനും മാൻഡേറ്ററി ഫീസടക്കാനുമുള്ള ലിങ്ക് ഏഴിന് ഉച്ചക്ക് ഒന്നുവരെ ലഭ്യമാകും.
കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ്
രണ്ടാം സെമസ്റ്റര്‍ ബി.എഡ് ഏപ്രില്‍ 2022 പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് നവംബര്‍ ഒമ്പതു മുതല്‍ 11 വരെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ നടക്കും. മൂല്യനിര്‍ണയകേന്ദ്രങ്ങളും മറ്റു വിശദവിവരങ്ങളും വെബ്‌സൈറ്റില്‍.
ഗണിതശാസ്ത്ര പിഎച്ച്.ഡി പ്രവേശനം
ഗണിതശാസ്ത്ര പിഎച്ച്.ഡി ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് പഠനവിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തവര്‍ നവംബര്‍ ഒന്നിന് രാവിലെ 10ന് പഠനവിഭാഗത്തില്‍ അഭിമുഖത്തിന് ഹാജരാകണം.
സെനറ്റ് യോഗം മാറ്റി
നവംബര്‍ ഏഴിന് നടത്താനിരുന്ന സര്‍വകലാശാല സെനറ്റ് യോഗം 16ലേക്കു മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

