Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാലിക്കറ്റ് വാഴ്സിറ്റി വാർത്തകൾ

text_fields
bookmark_border
calicut university
cancel

ലൈബ്രറി സയന്‍സ് റിഫ്രഷര്‍ കോഴ്‌സ്

കാലിക്കറ്റ് സര്‍വകലാശാല ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് സെന്റര്‍ ലൈബ്രറി സയന്‍സ് റിഫ്രഷര്‍ കോഴ്‌സ് സംഘടിപ്പിക്കുന്നു. നവംബര്‍ 21 മുതല്‍ ഡിസംബര്‍ മൂന്നുവരെ നടക്കുന്ന കോഴ്‌സില്‍ ലൈബ്രറി സയന്‍സ് പഠിപ്പിക്കുന്ന കോളജ്, സര്‍വകലാശാല അധ്യാപകര്‍ക്കും യു.ജി.സി ലൈബ്രേറിയന്മാര്‍ക്കും പങ്കെടുക്കാം.

അപേക്ഷ നവംബര്‍ 15വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ ugchrdc.uoc.ac.in വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2407450, 7351

സിൻഡിക്കേറ്റ് യോഗം

സര്‍വകലാശാല സിൻഡിക്കേറ്റ് യോഗം നവംബര്‍ രണ്ടിന് രാവിലെ പത്തിന് സിൻഡിക്കേറ്റ് സമ്മേളന മുറിയില്‍ നടക്കും.

അധ്യാപക ഒഴിവ്

മഞ്ചേരി ബി.എഡ് കേന്ദ്രത്തില്‍ ഫിസിക്കല്‍ എജുക്കേഷന്‍, ഫൈന്‍ ആര്‍ട്‌സ്, പെര്‍ഫോമിങ് ആര്‍ട്‌സ് വിഷയങ്ങളില്‍ അധ്യാപകരുടെ താല്‍ക്കാലിക ഒഴിവിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, തിരിച്ചറിയല്‍ രേഖ എന്നിവയും വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം നവംബര്‍ മൂന്നിന് രാവിലെ 10.30ന് ഓഫിസില്‍ ഹാജരാവണം. ഫോണ്‍: 9447120120

സ്‌പോട്ട് അഡ്മിഷന്‍

സര്‍വകലാശാല എൻജിനീയറിങ് കോളജില്‍ 2022-23 അധ്യയന വര്‍ഷത്തെ ബി.ടെക് രണ്ടാം വര്‍ഷ ലാറ്ററല്‍ എന്‍ട്രി സ്‌പോട്ട് അഡ്മിഷന്‍ 28, 29 തീയതികളില്‍ നടത്തുന്നു. റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഉച്ചക്ക് 12നുമുമ്പ് ഹാജരാവണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍: 9567172591, 9188400223.

പിഎച്ച്.ഡി പ്രവേശനം

ഹിന്ദി, ബയോടെക്‌നോളജി, കമ്പ്യൂട്ടര്‍ സയന്‍സ് പിഎച്ച്.ഡി പ്രവേശനത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് പഠനവിഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തവര്‍ നവംബര്‍ ഒന്നിന് രാവിലെ പത്തിനും സ്റ്റാറ്റിസ്റ്റിക്‌സ് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് പഠനവിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തവര്‍ ഉച്ചക്ക് രണ്ടിനും അതത് പഠനവകുപ്പുകളില്‍ അഭിമുഖത്തിന് ഹാജരാവണം.

പരീക്ഷ അപേക്ഷ

ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ എല്‍എല്‍.ബി (ഓണേഴ്‌സ്) ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ നവംബര്‍ രണ്ടുവരെയും 170 രൂപ പിഴയോടെ നാലുവരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ യു.ജി ഏപ്രില്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ അപേക്ഷിക്കാനുള്ള അവസാന തീയതി 28 വരെ നീട്ടി. 170 രൂപ പിഴയോടെ നവംബര്‍ ഒന്നുവരെ അപേക്ഷിക്കാം.

പരീക്ഷഫലം

നാലാം സെമസ്റ്റര്‍ എം.എ സോഷ്യോളജി ഏപ്രില്‍ 2022 റെഗുലര്‍, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

അഞ്ചാം സെമസ്റ്റര്‍ ബി.വോക് റീട്ടെയില്‍ മാനേജ്‌മെന്റ് നവംബര്‍ 2021 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2022 റെഗുലര്‍ പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിര്‍ണയത്തിന് നവംബര്‍ ഒമ്പത് വരെ അപേക്ഷിക്കാം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - calicut university news
Next Story