Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാലിക്കറ്റ് വാഴ്സിറ്റി വാർത്തകൾ

text_fields
bookmark_border
calicut university
cancel

പരീക്ഷാഫലം

തേഞ്ഞിപ്പലം: ഒന്നാം സെമസ്റ്റര്‍ എം.എസ്.സി ഹ്യൂമൻ ഫിസിയോളജി സി.സി.എസ്.എസ് നവംബര്‍ 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

എം.എസ്.സി ബയോളജി (സി.ബി.സി.എസ്.എസ് പി.ജി) നവംബര്‍ 2020 റെഗുലര്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ആറാം സെമസ്റ്റര്‍ ബി.എ മള്‍ട്ടിമീഡിയ സി.ബി.സി.എസ്.എസ് യു.ജി ഏപ്രില്‍ 2022 പരീക്ഷാഫലം പുനഃപ്രസിദ്ധീകരിച്ചു.

ജനുവരിയില്‍ നടത്തിയ എം.എസ്.സി റേഡിയേഷന്‍ ഫിസിക്‌സ് മൂന്നാം സെമസ്റ്റര്‍ സി.സി.എസ്.എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലയുടെ സി.സി.എസ്‌.ഐ.ടി വടകര സെന്ററില്‍ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, എം.സി.എ എന്നീ കോഴ്‌സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യരായ വിദ്യാർഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 28ന് രണ്ട് മണിക്ക് മുമ്പായി വടകര പാലോളിപ്പാലത്തുള്ള ഓഫിസില്‍ എത്തണം. എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗക്കാര്‍ക്ക് ഫീസ് ആവശ്യമില്ല.

കാലിക്കറ്റ് സര്‍വകലാശാല റീജനല്‍ സെന്റര്‍ പേരാമ്പ്രയില്‍ ബി.സി.എ, ബി.എസ്.ഡബ്ല്യൂ, എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് (ബ്ലോക്ക് ചെയിന്‍ ടെക്‌നോളജി) കോഴ്‌സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ക്യാപ് രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്കും ലേറ്റ് രജിസ്‌ട്രേഷന്‍ നടത്തി പ്രവേശനം നേടാം. പ്രവേശന നടപടി ഒക്ടോബര്‍ 28ന് അവസാനിക്കും.

പിഎച്ച്.ഡി പ്രവേശനം

സര്‍വകലാശാല വിദ്യാഭ്യാസ പഠനവിഭാഗത്തില്‍ പിഎച്ച്.ഡി പ്രവേശനത്തിന് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ ഒക്ടോബര്‍ 19ന് മുമ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളവര്‍ ഇ-മെയില്‍ അറിയിപ്പ് പ്രകാരം അഭിമുഖത്തിനായി ഒക്ടോബര്‍ 27, 28 തീയതികളില്‍ വിദ്യാഭ്യാസ പഠനവിഭാഗത്തില്‍ എത്തണം. റിപ്പോര്‍ട്ട് ചെയ്തിട്ടും അറിയിപ്പ് ലഭിക്കാത്തവര്‍ ഒക്ടോബര്‍ 28ന് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് പഠനവിഭാഗം വെബ്‌സൈറ്റ് കാണുക.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - calicut university news
Next Story