Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാലിക്കറ്റ് വാഴ്സിറ്റി വാർത്തകൾ

text_fields
bookmark_border
calicut university
cancel

സ്‌പോട്ട് അഡ്മിഷന്‍

സര്‍വകലാശാല എൻജിനീയറിങ് കോളജില്‍ 2022-23 ബി.ടെക് ഒന്ന്, രണ്ട് വര്‍ഷങ്ങളില്‍ ഒഴിവുള്ള സീറ്റിലേക്ക് 25ന് ലാറ്ററല്‍ എന്‍ട്രി സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. റാങ്ക്‌ പട്ടികയിലുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഉച്ചക്ക് 12നകം ഓഫിസില്‍ ഹാജരാകണം. ഫോണ്‍: 9567172591, 9188400223.

സീറ്റൊഴിവ്

കോഴിക്കോട് കോസ്റ്റ്യൂം ആൻഡ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ബി.എസ് സി കോസ്റ്റ്യൂം ആൻഡ് ഫാഷന്‍ ഡിസൈനിങ്, എം.എസ് സി ഫാഷന്‍ ആൻഡ് ടെക്‌സ്റ്റൈല്‍ ഡിസൈനിങ് കോഴ്‌സുകളില്‍ ഏതാനും സംവരണ സീറ്റ് ഒഴിവുണ്ട്. ഫോണ്‍: 0495 2761335, 8547210023, 9895843272, 8893280055.

എം.ബി.എ സീറ്റൊഴിവ്

സര്‍വകലാശാലക്ക് കീഴിലുള്ള കോഴിക്കോട് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ എം.ബി.എ റെഗുലര്‍ കോഴ്‌സിന് ഏതാനും സംവരണ സീറ്റുകള്‍ ഒഴിവുണ്ട്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രക്ഷിതാവിനോടൊപ്പം 25ന് വൈകീട്ട് മൂന്നിനുമുമ്പ് ഹാജരാവണം. കെമാറ്റ് യോഗ്യതയില്ലാത്തവരെയും പരിഗണിക്കും. സംവരണ സീറ്റില്‍ അപേക്ഷകരില്ലെങ്കിൽ സീറ്റ് മാറ്റും..

റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2022-23 അധ്യയന വര്‍ഷത്തെ ബി.പി.എഡ് റാങ്ക്‌ പട്ടിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പ്രവേശനത്തിനുള്ള കൗണ്‍സലിങ് 25ന് സര്‍വകലാശാല ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. റാങ്ക്‌ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ രേഖകള്‍ സഹിതം രാവിലെ 10ന് ഹാജരാവണം. സംവരണ വിഭാഗങ്ങളിലുള്ളവര്‍ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

പരീക്ഷഫലം

അഞ്ചാം സെമസ്റ്റര്‍ ബി.വോക് ഫുഡ് സയന്‍സ്, അക്കൗണ്ടിങ് ആൻഡ് ടാക്‌സേഷന്‍, ബാങ്കിങ് ഫിനാന്‍സ് സര്‍വിസ് ആൻഡ് ഇന്‍ഷുറന്‍സ് നവംബര്‍ 2021 പരീക്ഷകളുടെയും ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിര്‍ണയത്തിന് നവംബര്‍ മൂന്നുവരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റര്‍ എം.ടി.എച്ച്.എം, എം.എസ് സി സ്റ്റാറ്റിസ്റ്റിക്‌സ് ഏപ്രില്‍ 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിര്‍ണയത്തിന് നവംബര്‍ മൂന്നുവരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ ബി.വോക് ഒപ്‌റ്റോമെട്രി ആൻഡ് ഒഫ്താല്‍മോളജിക്കല്‍ ടെക്‌നിക്‌സ് നവംബര്‍ 2019 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിര്‍ണയത്തിന് നവംബര്‍ അഞ്ചുവരെ അപേക്ഷിക്കാം. ഒന്നാം സെമസ്റ്റര്‍ എം.എസ് സി ബയോകെമിസ്ട്രി നവംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ-എല്‍എല്‍.ബി (ഓണേഴ്‌സ്) ഡിസംബര്‍ 2021, അഞ്ചാം സെമസ്റ്റര്‍ എല്‍എല്‍.ബി യൂനിറ്ററി ഡിഗ്രി ഡിസംബര്‍ 2022 സേ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിര്‍ണയത്തിന് നവംബര്‍ 11വരെ അപേക്ഷിക്കാം.

പരീക്ഷ അപേക്ഷ

നാലാം സെമസ്റ്റര്‍ എം.ആർക് ജൂലൈ 2022 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴകൂടാതെ നവംബര്‍ ഏഴുവരെയും 170 രൂപ പിഴയോടെ 11 വരെയും അപേക്ഷിക്കാം.

നാലാം സെമസ്റ്റര്‍ ബി.ആർക് ഏപ്രില്‍ 2022 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴകൂടാതെ അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ രണ്ടുവരെ നീട്ടി. 170 രൂപ പിഴയോടെ നവംബര്‍ നാലുവരെ അപേക്ഷിക്കാം.

പരീക്ഷ

സര്‍വകലാശാല പഠനവിഭാഗങ്ങളിലെ മാറ്റിവെച്ച രണ്ടാം സെമസ്റ്റര്‍ പി.ജി ഏപ്രില്‍ 2022 പരീക്ഷകള്‍ നവംബര്‍ 14ന് തുടങ്ങും.

പുനർ മൂല്യനിര്‍ണയ ഫലം

എസ്.ഡി.ഇ അഞ്ചാം സെമസ്റ്റര്‍ ബി.എ, ബി.എ അഫ്‌ദലുല്‍ ഉലമ, ബി.കോം, ബി.ബി.എ നവംബര്‍ 2019, 2020, 2021 ആറാം സെമസ്റ്റര്‍ ബി.എ, ബി.എ അഫ്‌ദലുല്‍ ഉലമ ഏപ്രില്‍ 2019, 2020, 2021 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ പുനർ മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Calicut university News
Next Story