Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാലിക്കറ്റ് വാഴ്സിറ്റി വാർത്തകൾ

text_fields
bookmark_border
calicut university
cancel

ജേണലിസം പിഎച്ച്.ഡി പ്രവേശനം

തേഞ്ഞിപ്പലം: ജേണലിസം പിഎച്ച്.ഡി പ്രൊവിഷനല്‍ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവരില്‍ സര്‍വകലാശാല പഠനവിഭാഗത്തില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ അപേക്ഷയുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പുകള്‍ 19ന് മുമ്പ് വകുപ്പ് മേധാവിക്ക് സമര്‍പ്പിക്കണം.

വകുപ്പ് മേധാവിയുടെ ഇ-മെയില്‍ വഴി ഓണ്‍ലൈനായും റിപ്പോര്‍ട്ട് ചെയ്യാം. അഭിമുഖത്തിനുശേഷം തയ്യായാറാക്കുന്ന റാങ്ക്‌ലിസ്റ്റില്‍ നിന്നായിരിക്കും പ്രവേശനം.

ബി.എഡ് സീറ്റൊഴിവ്

കോഴിക്കോട് കല്ലായി ബി.എഡ് സെന്ററില്‍ അറബിക്, കോമേഴ്‌സ്, ഫിസിക്കല്‍ സയന്‍സ് വിഷയങ്ങള്‍ക്ക് ഏതാനും സംവരണ സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 17ന് രാവിലെ 10 മണിക്ക് ഓഫിസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0495 2992701, 8089522808.

എം.എ സോഷ്യോളജി വൈവ

അവസാന വര്‍ഷ, നാലാം സെമസ്റ്റര്‍ എം.എ സോഷ്യോളജി ഏപ്രില്‍ 2021 പരീക്ഷയുടെ വൈവ 18,19 തീയതികളില്‍ നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷഫലം

ഒന്നാം സെമസ്റ്റര്‍ എം.എ ഫിലോസഫി നവംബര്‍ 2021 പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റര്‍ എം.എ, എം.എസ് സി ഏപ്രില്‍ 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിര്‍ണയത്തിന് 28 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍ പരീക്ഷ

ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.വോക് നഴ്‌സറി ആൻഡ് ഓര്‍ണമെന്റല്‍ ഫിഷ് ഫാമിങ് നവംബര്‍ 2020, ഏപ്രില്‍ 2021 പരീക്ഷകളുടെ പ്രാക്ടിക്കല്‍ 17ന് തുടങ്ങും.

ബി.പി.ഇ പ്രവേശനം

2022-23 അധ്യയന വര്‍ഷത്തെ ബി.പി.ഇ നാല് വര്‍ഷ കോഴ്‌സിന്റെ റാങ്ക് ലിസ്റ്റ് സര്‍വകലാശാലയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ബി.പി.ഇ ഇന്റഗ്രേറ്റഡ് കോഴ്‌സിന്റെ കൗണ്‍സലിങ് ആൻഡ് അഡ്മിഷന്‍ ഒക്‌ടോബര്‍ 19ന് സര്‍വകലാശാല ഇ.എം.എസ് സെമിനാർ കോംപ്ലക്‌സില്‍ നടത്തും.

റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാർഥികള്‍ രേഖകള്‍ സഹിതം രാവിലെ 10 മണിക്കുമുമ്പ് ഹാജരാകണം. അന്നേ ദിവസം ഹാജരാകാത്ത വിദ്യാർഥികളെ പിന്നീട് പ്രവേശനത്തിന് പരിഗണിക്കുന്നതല്ല. റിസര്‍വേഷന്‍ കാറ്റഗറിയില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാർഥികള്‍ ജാതി സര്‍ട്ടിഫിക്കറ്റിന്റെ അസ്സല്‍ നിര്‍ബന്ധമായും ഹാജരാക്കേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - calicut university news
Next Story