കാലിക്കറ്റ് വാഴ്സിറ്റി വാർത്തകൾ
text_fieldsബി.സി.എ, എം.സി.എ, എം.എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് സീറ്റൊഴിവ്
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല മഞ്ചേരി സി.സി.എസ്.ഐ.ടിയില്‍ ബി.സി.എ, എം.സി.എ, എം.എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സുകള്‍ക്കും വടകര സെന്ററില്‍ എം.സി.എ, എം.എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സുകള്‍ക്കും സീറ്റുകള്‍ ഒഴിവുണ്ട്.
റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും ക്യാപ് രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്കുമാണ് മുന്‍ഗണന. ക്യാപ് രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തി മുന്‍ഗണനാക്രമത്തില്‍ പ്രവേശനം നേടാം.
സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഫീസിളവ് ലഭിക്കും. പ്രവേശന നടപടികള്‍ 14ന് തുടങ്ങും. താല്‍പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍: മഞ്ചേരി - 9746594969, 8667253435, 9747635213, വടകര - 9846564142.
സര്‍വകലാശാല കാമ്പസിലെ സി.സി.എസ്.ഐ.ടിയില്‍ എം.എസ് സി കമ്പ്യൂട്ടര്‍ സയന്‍സിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ക്യാപ് രജിസ്‌ട്രേഷനുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം 14ന് രാവിലെ 10.30ന് സി.സി.എസ്.ഐ.ടി ഓഫിസില്‍ ഹാജരാകണം.
തൃശൂര്‍ അരണാട്ടുകര ജോൺ മത്തായി സെന്ററിലെ സി.സി.എസ്.ഐ.ടിയില്‍ എം.സി.എ കോഴ്‌സിന് എസ്.സി, എസ്.ടി വിഭാഗത്തില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും ക്യാപ് രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്കുമാണ് മുന്‍ഗണന.
ക്യാപ് രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തി മുന്‍ഗണനാക്രമത്തില്‍ പ്രവേശനം നേടാം. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഫീസിളവ് ലഭിക്കും. താല്‍പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 9745644425, 9946623509, 9744221152.
എം.എസ്.ഡബ്ല്യു സീറ്റൊഴിവ്
സുല്‍ത്താന്‍ ബത്തേരി എം.എസ്.ഡബ്ല്യു സെന്ററില്‍ നിലവിലുള്ള രണ്ട് ഒഴിവുകളിലേക്ക് (എസ്.ടി-1, എല്‍.സി-1) സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ക്യാപ് രജിസ്‌ട്രേഷന്‍ ഉള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം 15ന് രാവിലെ 10ന് ഓഫിസില്‍ ഹാജരാകണം. പ്രവേശന പരീക്ഷയെഴുതിയവര്‍ക്ക് മുന്‍ഗണന.
പിഎച്ച്.ഡി പ്രവേശനം
പൊളിറ്റിക്കല്‍ സയന്‍സ് പിഎച്ച്.ഡി പ്രവേശന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ സര്‍വകലാശാല പഠനവിഭാഗത്തില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ് സഹിതം 19ന് വൈകീട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം.
എം.ബി.എ വൈവ
എസ്.ഡി.ഇ നാലാം സെമസ്റ്റര്‍ എം.ബി.എ ജനുവരി 2018 റെഗുലര്‍ പരീക്ഷയുടെയും ജൂലൈ 2018 സപ്ലിമെന്ററി പരീക്ഷയുടെയും പ്രോജക്ട് ഇവാല്വേഷനും വൈവയും 25ന് തൃശൂര്‍ അരണാട്ടുകര ജോണ്‍ മത്തായി സെന്ററില്‍ നടക്കും.
എം.എ ഫിലോസഫി വൈവ
എസ്.ഡി.ഇ, നാലാം സെമസ്റ്റര്‍ എം.എ ഫിലോസഫി ഏപ്രില്‍ 2021 പരീക്ഷയുടെ വൈവ പുതുക്കിയ സമയക്രമമനുസരിച്ച് 15ന് ഫിലോസഫി പഠനവിഭാഗത്തില്‍ നടക്കും.
പരീക്ഷ അപേക്ഷ
ഒന്നാം വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ് ഏപ്രില്‍ 2022 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 27 വരെയും 170 രൂപ പിഴയോടെ 31 വരെയും അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ എം.ടി.എ നവംബര്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 21 വരെയും 170 രൂപ പിഴയോടെ 25 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ എം.പി.എഡ് നവംബര്‍ 2021 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ 27 വരെയും 170 രൂപ പിഴയോടെ 31 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
പരീക്ഷഫലം
ഒന്നാം സെമസ്റ്റര്‍ ബി.എഡ് നവംബര്‍ 2021 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 26 വരെ അപേക്ഷിക്കാം. 5, 6 സെമസ്റ്റര്‍ ബി.വോക്. ജെമ്മോളജി, ജ്വല്ലറി ഡിസൈനിങ്, അഗ്രികൾചര്‍, ഫിഷ് പ്രോസസിങ് ടെക്‌നോളജി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 27 വരെ അപേക്ഷിക്കാം.
എം.പി.എഡ് മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2021 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷകളുടെയും നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2022 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 25 വരെ അപേക്ഷിക്കാം.
പ്രാക്ടിക്കല്‍ പരീക്ഷ
ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.വോക്. നഴ്‌സറി ആൻഡ് ഓര്‍ണമെന്റല്‍ ഫിഷ് ഫാമിങ് നവംബര്‍ 2020, ഏപ്രില്‍ 2021 പരീക്ഷകളുടെ പ്രാക്ടിക്കല്‍ പുതുക്കിയ സമയക്രമമനുസരിച്ച് 17ന് തുടങ്ങും.
പരീക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം വര്‍ഷ ഇന്റഗ്രേറ്റഡ് പി.ജി ഏപ്രില്‍ 2021, ഏപ്രില്‍ 2022 റെഗുലര്‍ പരീക്ഷകള്‍ 25ന് തുടങ്ങും. അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റര്‍ എം.എ ഡെവലപ്‌മെന്റ് ഇക്കണോമിക്‌സ്, ബിസിനസ് ഇക്കണോമിക്‌സ്, ഇക്കണോമെട്രിക്‌സ് നവംബര്‍ 2021 റെഗുലര്‍ പരീക്ഷ 25ന് തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

