കാലിക്കറ്റ് വാഴ്സിറ്റി വാർത്തകൾ
text_fieldsബി.എഡ്. പ്രവേശനം: അപേക്ഷയില്‍ തിരുത്തലിന് അവസരം
തേഞ്ഞിപ്പലം: 2022-23 അധ്യയനവര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിന് കൊമേഴ്സ് ഒഴികെയുള്ള വിഷയങ്ങളില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് തിരുത്തലുകള്‍ വരുത്താൻ 22ന് വൈകീട്ട് അഞ്ചുവരെ അവസരം. ഒന്നാം അലോട്ട്മെന്റ് ലഭിച്ച് ഇന്റക്സ് മാര്‍ക്ക്, വെയിറ്റേജ് മാര്‍ക്ക്, റിസര്‍വേഷന്‍ കാറ്റഗറി തുടങ്ങിയവയിലെ തെറ്റുകള്‍ കാരണം പ്രവേശനം നേടാന്‍ സാധിക്കാത്തവര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാം. അവരെ രണ്ടാം അലോട്ട്മെന്റിന് പരിഗണിക്കും. പുതുക്കിയ അപേക്ഷയുടെ പ്രിന്റ്ഔട്ട് നിര്‍ബന്ധമായും എടുത്ത് സൂക്ഷിക്കണം. ഫോണ്‍: 0494 2407016, 2660600.
എം.എ. മലയാളം സീറ്റൊഴിവ്
മലയാളം പഠനവിഭാഗത്തില്‍ 2022-23 അധ്യയന വര്‍ഷത്തെ എം.എ. മലയാളത്തിന് ജനറല്‍ വിഭാഗത്തില്‍ ഒരു സീറ്റൊഴിവുണ്ട്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളുമായി 22ന് രാവിലെ 10.30ന് മുമ്പ് പഠനവിഭാഗത്തില്‍ ഹാജരാകണം. 3575 രൂപയാണ് പ്രവേശന സമയത്ത് അടക്കേണ്ട ഫീസ്.
പരീക്ഷ ഫലം
നാലാം സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി ഏപ്രില്‍ 2022 പരീക്ഷയുടെയും രണ്ടാം വര്‍ഷ ബി.എച്ച്.എം. ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. നാലാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്ടോബര്‍ ആറു വരെ അപേക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

