കാലിക്കറ്റ് പ്രവേശന പരീക്ഷയുള്ള ഡിഗ്രി, പി.ജി പ്രവേശനം: മാര്‍ക്കുകള്‍ 26നകം ചേര്‍ക്കണം
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല പ്രവേശന പരീക്ഷ മുഖേനയുള്ള ഡിഗ്രി, പി.ജി കോഴ്സുകളിലേക്ക് അപേക്ഷിച്ചവര്‍ക്ക് യോഗ്യത പരീക്ഷയുടെ മാര്‍ക്ക് ഓണ്‍ലൈനായി ചേര്‍ക്കാനുള്ള അവസരം സെപ്റ്റംബര്‍ 23ന് ഉച്ച ഒരുമണി മുതല്‍ സെപ്റ്റംബര്‍ 26 വൈകീട്ട് അഞ്ചുവരെ ലഭ്യമാവും.
ബി.എച്ച്.എം, ബി.കോം ഓണേഴ്സ്, ബി.പി.എഡ്, ബി.പി.എഡ് ഇൻറഗ്രേറ്റഡ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷിച്ചവര്‍ മാര്‍ക്ക് ലിസ്റ്റിലെ അതേ ക്രമത്തില്‍ മാര്‍ക്കുകള്‍ രേഖപ്പെടുത്തണം.
സമയപരിധിക്കകം മാര്‍ക്ക് രേഖപ്പെടുത്താത്തവരെ പരിഗണിക്കില്ല. മാര്‍ക്ക് രേഖപ്പെടുത്തിയശേഷം പ്രിൻറൗെട്ടടുത്ത് സൂക്ഷിക്കണം. മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന (ഇ.ഡബ്ല്യു.എസ്) വിഭാഗക്കാര്‍ അതുകൂടി ചേര്‍ത്ത് അപേക്ഷ പൂര്‍ത്തിയാക്കണം.
ഇൗ കോഴ്സുകളിലേക്ക് അപേക്ഷ നല്കാന് കഴിയാത്തവര്‍ക്കും പുതുതായി അപേക്ഷിക്കാന്‍ ഈ അവസരം പ്രയോജനപ്പെടുത്താം. വിവരങ്ങള്‍ www.cuonline.ac.in വെബ്സൈറ്റില്‍. ഫോണ്‍: 0494 2407016, 2407017.

