സി-മാറ്റ് 2026: രജിസ്ട്രേഷൻ 17 വരെ
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: എം.ബി.എ അടക്കം മാനേജ്മെന്റ് പി.ജി പ്രോഗ്രാമുകളിലേക്കുള്ള കോമൺ മാനേജ്മെന്റ് അഡ്മിഷൻ ടെസ്റ്റ് (സിമാറ്റ്-2026) ഓൺലൈൻ രജിസ്ട്രേഷൻ പോർട്ടൽ നവംബർ 17 രാത്രി 11.50 മണിക്ക് അടക്കും.
അപേക്ഷാഫീസ് 18 രാത്രി 11.50നകം ഓൺലൈനിൽ നൽകാം. നിശ്ചിത സമയപരിധിക്കുള്ളിൽ ഫീസടച്ച് ഓൺലൈനിൽ അപേക്ഷ സമർപ്പിച്ച് ‘കൺഫർമേഷൻ പേജ്’ ഡൗൺലോഡ് ചെയ്ത് റഫറൻസിനായി കൈവശം കരുതേണ്ടതാണെന്ന് നാഷനൽ ടെസ്റ്റിങ് ഏജൻസി ഡയറക്ടറുടെ അറിയിപ്പിൽ പറയുന്നു.സി-മാറ്റ് 2026 സംബന്ധിച്ച സമഗ്ര വിവരങ്ങളും അപ്ഡേറ്റുകളും https://cmat.nta.nic.inൽ ലഭിക്കും.
അന്വേഷണങ്ങൾക്ക് ഫോൺ: 011-40759000.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

